മഞ്ജു വാര്യര്‍ -ആനന്ദ് മേനന്‍ ചിത്രം - 'ഹാപ്പിലൂപ്പിന്റെ' പൂജാ ചടങ്ങ് നടന്നു
ആനന്ദ് മേനന്‍ സംവിധാനം ചെയ്യുന്ന ഹാപ്പിലൂപ്പ് എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങ് ഇരിഞ്ഞാലക്കുട കരാളം കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ വച്ച് നടന്നു. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ മുകേഷ്, ജെ പി തുമിനാട്, മധു വാര്യര്‍, വി കെ പ്രകാശ്, നീരജ രാജേന്ദ്രന്‍, നിധിന്യ, അനു, നിശാന്ത് സാഗര്‍, ആതിര രാജീവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മൂവി ബക്കറ്റിന്റെ ബാനറില്‍ ബിനീഷ് ചന്ദ്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ആഷിഖ് ഐമര്‍ ആണ്. ഗൗതം ശങ്കര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റര്‍ കണ്ണന്‍ മോഹന്‍. സംഗീതം ഇലക്ട്രോണിക് കിളിയും പാര്‍വതീഷ് പ്രദീപും ചേര്‍ന്നാണ് ഒരുക്കുന്നത്.
പ്രൊഡക്ഷന്‍ ഡിസൈനര്‍ - ക്രിപേഷ് അയ്യപ്പന്‍കുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - അനീഷ് സി സലിം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ബിനു ജി നായര്‍, മേക്കപ്പ് - റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം - ലിജി പ്രേമന്‍, വി എഫ് എക്‌സ് - പ്രോമൈസ്, സ്റ്റില്‍സ് - രോഹിത് കെ സുരേഷ്, പി ആര്‍ ഒ - എ എസ് ദിനേശ്, ശബരി, പോസ്റ്റര്‍ ഡിസൈന്‍ - റോസ്റ്റഡ് പേപ്പര്‍, ടൈറ്റില്‍ ഡിസൈന്‍ - ദിലീപന്‍ ജി കൃഷ്ണ.