‘ഈ കൊച്ചു കുഞ്ഞിനോട്… ഞങ്ങളുടെ ജീവിതം നീ മാറ്റിമറിച്ച കാര്യം നിനക്കറിയാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ ; വളർത്തുനായയ്ക്ക് സർപ്രൈസുമായി മഞ്ജു വാര്യർ
മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരുടെ വളർത്തുമൃഗങ്ങളോടുള്ള സ്നേഹം വീണ്ടും സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുകയാണ്. സ്വന്തം വളർത്തുനായയുടെ മനോഹര ചിത്രം വരച്ച്,
മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരുടെ വളർത്തുമൃഗങ്ങളോടുള്ള സ്നേഹം വീണ്ടും സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുകയാണ്. സ്വന്തം വളർത്തുനായയുടെ മനോഹര ചിത്രം വരച്ച്, അത് നായയെ തന്നെ കാണിച്ചുകൊടുക്കുന്ന മഞ്ജുവിന്റെ ക്യൂട്ട് വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. വീഡിയോയിൽ സഹോദരൻ മധു വാര്യരും അമ്മയും ഒപ്പമുണ്ടെന്നത് ആരാധകർക്ക് ഇരട്ടിമധുരമായി. സ്നേഹവും സന്തോഷവും നിറഞ്ഞ ഈ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.
‘ഈ കൊച്ചു കുഞ്ഞിനോട്… ഞങ്ങളുടെ ജീവിതം നീ മാറ്റിമറിച്ച കാര്യം നിനക്കറിയാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ എന്ന ഹൃദ്യമായ കുറിപ്പോടെയാണ് മഞ്ജു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന്റെ ഈ പുതിയ കഴിവിലുള്ള അത്ഭുതം രേഖപ്പെടുത്തി കമന്റുകളുമായി എത്തിയിരിക്കുന്നത്. നേരത്തെയും താൻ വരച്ച ചിത്രങ്ങൾ മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
ആര്യ നായകനായ ‘മിസ്റ്റർ എക്സ്’ ആണ് മഞ്ജുവിന്റേതായി ഒടുവിൽ തിയറ്ററുകളിൽ എത്തിയ ചിത്രം. പൃഥ്വിരാജ് ചിത്രം ‘ഒടിയൻ’, റിലീസിനൊരുങ്ങുന്ന ‘ഹാപ്പി ലൂപ്പ്’ തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി ആരാധകർ കാത്തിരിക്കുന്നത്.