ബോക്സോഫീസിൽ തരംഗമായി സൂരിയുടെ ‘മണ്ടാടി’
സൂരി നായകനായി എത്തിയ പുതിയ ചിത്രമായ ‘മണ്ടാടി’ സെപ്റ്റംബർ 10-ന് തിയറ്ററുകളിലെത്തി. മഹിമ നമ്പ്യാർ നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മതിമാരൻ പുകഴേന്തിയാണ്.
സൂരി നായകനായി എത്തിയ പുതിയ ചിത്രമായ ‘മണ്ടാടി’ സെപ്റ്റംബർ 10-ന് തിയറ്ററുകളിലെത്തി. മഹിമ നമ്പ്യാർ നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മതിമാരൻ പുകഴേന്തിയാണ്. ‘സെൽഫി’ക്ക് ശേഷം മതിമാരൻ ഒരുക്കിയ ഈ ആക്ഷൻ ഡ്രാമ ഐമാക്സ് റിലീസായാണ് തിയറ്ററുകളിൽ എത്തിയത്. ആർ.എസ്. ഇൻഫോടെയ്ൻമെൻ്റിന്റെ ബാനറിൽ എൽറെഡ് കുമാർ നിർമ്മിച്ച ചിത്രത്തിന്റെ തമിഴ്നാട് വിതരണാവകാശം റെഡ് ജയന്റ് മൂവീസാണ് സ്വന്തമാക്കിയത്. ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം ആഗോളതലത്തിൽ 112 കോടി രൂപയാണ് വാരിയത്.
കടലോര പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം, 100 കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്ത് നടക്കുന്ന സവിശേഷമായ ഒരു കായികയിനത്തെ കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്. സെയിലിംഗ് ബോട്ട് മത്സരത്തിലെ മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരാണ് ‘മണ്ടാടി’. സൂരിയെ വളരെ മാസ് ലുക്കിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ തെലുങ്ക് താരം സുഹാസാണ് വില്ലനായി എത്തുന്നത്. കേരളത്തിൽ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം വിതരണം ചെയ്തിരിക്കുന്നത്.
സൂരിക്ക് പുറമെ സത്യരാജ്, മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിലുണ്ട്. ദേശീയ പുരസ്‌കാര ജേതാവ് ജി.വി. പ്രകാശ് സംഗീതവും, എസ്.ആർ. കതിർ ഛായാഗ്രഹണവും, പ്രദീപ് ഇ. രാഘവ് എഡിറ്റിംഗും നിർവ്വഹിച്ച ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലായാണ് റിലീസ് ചെയ്തത്.