മമ്മൂട്ടിയുടെ വീട്ടിൽ തങ്ങാം; ആരാധകർക്കായി പനമ്പിള്ളിയിലെ വീട് തുറന്നുനൽകി താരം

പനമ്പിള്ളിയിലെ  തന്റെ വീട് അതിഥികൾക്കായി തുറന്നുനൽകി മമ്മൂട്ടി. കൊച്ചിയിലെ പനമ്പിള്ളി ന​ഗറിലുള്ള ആഢംബര വീടാണ് മമ്മൂട്ടി ആരാധകർക്കായി തുറന്നുനൽകിയത്. ഏവരും ഒരു തവണയെങ്കിലും കയറണം എന്ന് ചിന്തിക്കുന്ന അതിമനോഹരമായ കെട്ടിടമാണിത്.
 
mammootty

പനമ്പിള്ളിയിലെ  തന്റെ വീട് അതിഥികൾക്കായി തുറന്നുനൽകി മമ്മൂട്ടി. കൊച്ചിയിലെ പനമ്പിള്ളി ന​ഗറിലുള്ള ആഢംബര വീടാണ് മമ്മൂട്ടി ആരാധകർക്കായി തുറന്നുനൽകിയത്. ഏവരും ഒരു തവണയെങ്കിലും കയറണം എന്ന് ചിന്തിക്കുന്ന അതിമനോഹരമായ കെട്ടിടമാണിത്. റിനോവേഷൻ നടത്തിയാണ് മമ്മൂട്ടി ഹൗസ് കഴിഞ്ഞ ദിവസം മുതൽ അതിഥികൾക്ക് തുറന്നുനൽകിയത്.

വെക്കേഷൻ എക്സീപിരിയൻസ് എന്ന ​ഗ്രൂപ്പാണ് റിനോവേഷൻ ഏറ്റെടുത്തത്. ബോട്ടീക് മോഡലിൽ അത്യാഢംബരമായാണ് വീട് പുതുക്കിപ്പണിഞ്ഞിരിക്കുന്നത്. അവധിക്കാലം അടിച്ചുപൊളിക്കാൻ നോക്കുന്നവർക്ക് മലയാളത്തിന്റെ മെ​ഗാസ്റ്റാറിന്റെ വീട്ടിൽ തന്നെ അന്തിയുറങ്ങാം. സ്റ്റേയ്‌ക്കായുള്ള ബുക്കിം​ഗ് ആരംഭിച്ചിട്ടുണ്ട്.


2008 മുതൽ 2020 വരെ മമ്മൂട്ടിയും കുടുംബവും ഈ വീട്ടിലാണ് താമസിച്ചിരുന്നത്. പിന്നീട് വൈറ്റില റോഡിലെ പുതിയ വീട്ടിലേക്ക് താമസം മാറി. എന്നിരുന്നാലും മമ്മൂട്ടിയുടെ ആ പഴയവീടും മമ്മൂട്ടിപ്പാലുവുമൊക്കെ കാണാൻ ആരാധകരും ഓൺലൈൻ മീഡിയക്കാരുമൊക്കെ എത്താറുണ്ട്. പ്രത്യേക ഇന്റീരിയൽ വർക്കുകളോടെ പതിറ്റാണ്ടുകളോളമുള്ള ഓർമകൾ നിലനിർത്തിക്കൊണ്ടാണ് വീട് പുതുക്കി പണിഞ്ഞത്.

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും മുറികളിൽ തങ്ങാനും കുടുംബത്തോടൊപ്പം കുശലം പറഞ്ഞിരുന്ന് മമ്മൂട്ടിയുടെ സ്വീകരണമുറിയിൽ ഇരിക്കാനുമൊക്കെയുള്ള അവസരമാണ് ആരാധകർക്ക് ലഭിച്ചിരിക്കുന്നത്. വിദേശ വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന തരത്തിലാണ് റിനോവേഷൻ പൂർത്തിയാക്കിയത്. ഇതിന്റെ ചിത്രങ്ങൾ വെക്കേഷൻ എക്സീപിരിയൻസ് ​ഗ്രൂപ്പിന്റെ സോഷ്യൽമീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്.