പത്മഭൂഷണ്‍ ലഭിച്ചതിലെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി
ചടങ്ങിനായി കഴിഞ്ഞ ദിവസം മമ്മൂട്ടി കുടുംബസമേതം ഡല്‍ഹിയില്‍ എത്തിയിരുന്നു.
ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നാണ് മമ്മൂട്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത്.
പത്മഭൂഷണ്‍ ലഭിച്ചതിലെ സന്തോഷം പങ്കുവെക്കുകയാണ് മമ്മൂട്ടി. പത്മാ പുരസ്‌കാരം കിട്ടിയതില്‍ വളരെ സന്തോഷം. പ്രധാനമന്ത്രിയെ കാണാന്‍ കഴിഞ്ഞു, അതിലും വളരെ സന്തോഷമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന താര സംഘടനയുടെ യോഗത്തിലെ തര്‍ക്കം ചര്‍ച്ചയായിരുന്നു. ഈ തര്‍ക്കത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും കാത്തിരുന്ന് കാണാം.. എല്ലാ പ്രശ്‌നങ്ങളും ശരിയാകണമല്ലോ എന്നും മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നാണ് മമ്മൂട്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത്. പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കിട്ടിരുന്നു. ചടങ്ങിനായി കഴിഞ്ഞ ദിവസം മമ്മൂട്ടി കുടുംബസമേതം ഡല്‍ഹിയില്‍ എത്തിയിരുന്നു. മമ്മൂട്ടി പുരസ്‌കാരം ഏറ്റുവാങ്ങവേ സദസിലിരുന്ന് കയ്യടിക്കുന്ന മകന്‍ ദുല്‍ഖര്‍ സല്‍മാനെ ദൃശ്യങ്ങളില്‍ കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് മമ്മൂട്ടി രാഷ്ട്രപതിക്കരികിലേക്ക് നടന്നത്.
മമ്മൂട്ടിയുടെ സന്തത സഹചാരിയും നിര്‍മാതാവുമായ എസ് ജോര്‍ജും സദസിലുണ്ടായിരുന്നു. നിര്‍മാതാവ് ആന്റോ ജോസഫും ചടങ്ങിന് സാക്ഷിയായി. 1998 ലാണ് രാജ്യം മമ്മൂട്ടിയെ പദ്മശ്രീ നല്‍കി ആദരിച്ചത്. 28 വര്‍ഷത്തിനുശേഷമാണ് പത്മഭൂഷന്റെ തിളക്കെത്തിലെത്തിയിരിക്കുകയാണ് മമ്മൂട്ടി. മികച്ച നടനുള്ള ഏഴു പുരസ്‌കാരമുള്‍പ്പെടെ 10 സംസ്ഥാന അവാര്‍ഡുകളാണ് അദ്ദേഹം നേടിയത്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്നു തവണയും അദ്ദേഹത്തെ തേടിയെത്തി.