മമ്മൂട്ടിക്കും മോഹന്‍ലാലിനും എനിക്ക് അവാര്‍ഡ് തരാന്‍ പറ്റാത്ത രീതിയില്‍ അവര്‍ക്ക് വല്ല മാനക്കേടും ഉണ്ടെങ്കില്‍ ഗൗരിയെ പോലൊരാളില്‍ നിന്നും അവാര്‍ഡ് വാങ്ങിക്കാന്‍ എനിക്കൊരു മാനക്കേടും ഇല്ല ; ഉര്‍വശി
മറ്റൊരു അവാര്‍ഡ് ദാന ചടങ്ങില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉണ്ടായിരുന്നിട്ടും എനിക്ക് അവാര്‍ഡ് തന്നത് ചാക്കോച്ചനാണ്.
നടന്‍ ഇന്ദ്രജിത്തും യുവനടി ഗൗരി നന്ദയും ചേര്‍ന്നായിരുന്നു ഉര്‍വശിയ്ക്ക് പുരസ്‌കാരം സമ്മാനിച്ചിരുന്നത്.
കഴിഞ്ഞ ദിവസമാണ് ഫിലിംഫെയര്‍ പുരസ്‌കാര നിശ നടന്നത്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഉര്‍വശിയായിരുന്നു മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. നടന്‍ ഇന്ദ്രജിത്തും യുവനടി ഗൗരി നന്ദയും ചേര്‍ന്നായിരുന്നു ഉര്‍വശിയ്ക്ക് പുരസ്‌കാരം സമ്മാനിച്ചിരുന്നത്.ഫിലിംഫെയര്‍ പുരസ്‌കാരം സ്വീകരിച്ചിറങ്ങിയ ഉര്‍വശിയോട് ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യം വലിയ ചര്‍ച്ചയായിരുന്നു.
'ചേച്ചിയെ പോലൊരാള്‍ക്ക് അവാര്‍ഡ് കൊടുക്കാന്‍ ഗൗരി നന്ദയെ പോലൊരു നടിക്ക് യോഗ്യതയില്ലെങ്കിലും ചേച്ചി അത് പക്ഷേ സന്തോഷത്തോടെ സ്വീകരിച്ചല്ലോ'' എന്നായിരുന്നു ചോദ്യം. ദേഷ്യം കടിച്ചമര്‍ത്തി വളരെ മാന്യമായാണ് ഈ ചോദ്യത്തിന് നടി മറുപടി നല്‍കിയത്. ക്യാമറയ്ക്ക് മുന്നില്‍ ആരാണ് വലുതും ചെറുതും. എല്ലാവരും നല്ലത് പോലെ പെര്‍ഫോം ചെയ്താല്‍ അത് ശ്രദ്ധിക്കപ്പെടും. ആ കുട്ടിയും ആര്‍ട്ടിസ്റ്റ് തന്നെയല്ലേ എന്നായിരുന്നു ഉര്‍വശിയുടെ മറുപടി. ഇപ്പോഴിതാ ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുകയാണ് ഉര്‍വശി.
പണ്ടൊരിക്കല്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉണ്ടായിരുന്നിട്ടും തനിക്ക് അവാര്‍ഡ് നല്‍കിയത് ചാക്കോച്ചന്‍ ആണെന്നും തനിക്ക് അവാര്‍ഡ് തരാന്‍ പറ്റാത്ത രീതിയില്‍ അവര്‍ക്ക് വല്ല മാനക്കേടും ഉണ്ടെങ്കില്‍ ഗൗരിയെ പോലൊരാളില്‍ നിന്നും അവാര്‍ഡ് വാങ്ങിക്കാന്‍ എനിക്ക് ഒരു മാനക്കേടും ഇല്ലെന്നും ഉര്‍വശി പറഞ്ഞു.
മറ്റൊരു അവാര്‍ഡ് ദാന ചടങ്ങില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉണ്ടായിരുന്നിട്ടും എനിക്ക് അവാര്‍ഡ് തന്നത് ചാക്കോച്ചനാണ്. ഷീലാമ്മയ്ക്ക് അവാര്‍ഡ് കൊടുത്തപ്പോള്‍ അതേ മമ്മൂട്ടി കയറി വന്നു. എന്നിട്ട് എന്നെ ഇറങ്ങിപ്പാേകാന്‍ സമ്മതിച്ചില്ല. മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ ഞാന്‍ വേണമായിരുന്നു താനും. മമ്മൂട്ടിക്കും മോഹന്‍ലാലിനും എനിക്ക് അവാര്‍ഡ് തരാന്‍ പറ്റാത്ത രീതിയില്‍ അവര്‍ക്ക് വല്ല മാനക്കേടും ഉണ്ടെങ്കില്‍ ഗൗരിയെ പോലൊരാളില്‍ നിന്നും അവാര്‍ഡ് വാങ്ങിക്കാന്‍ എനിക്കൊരു മാനക്കേടും ഇല്ല. അതിന്റെ പേരാണ് ഉര്‍വശി, താരം പറഞ്ഞു