മമിത വളരെ മനോഹരമായി അവതരിപ്പിച്ചു ; പ്രശംസിച്ച് നടി മേഘ്‌ന രാജ്

'എനിക്ക് 'വിശ്വനാഥ് ആന്‍ഡ് സണ്‍സി'ല്‍ മമിത അവതരിപ്പിച്ച കഥാപാത്രം ഒരുപാട് ഇഷ്ടമായി.

 

ആ പ്രകടനത്തിന് പ്രത്യേകമായൊരു ഊര്‍ജമുണ്ടായിരുന്നുവെന്നും നടി പ്രശംസിച്ചു. 

സിനിമാ വിശേഷങ്ങളും കേരളത്തോടുള്ള തന്റെ സ്‌നേഹവും തുറന്നുപറഞ്ഞ് നടി മേഘ്‌ന രാജ്. താന്‍ അടുത്തിടെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട വേഷങ്ങളിലൊന്നാണ് 'വിശ്വനാഥ് ആന്‍ഡ് സണ്‍സി'ല്‍ മമിത അവതരിപ്പിച്ചതെന്ന് മേഘ്‌ന പറഞ്ഞു. തികച്ചും പുതുമയുള്ള ആ കഥാപാത്രത്തെ മമിത വളരെ മനോഹരമായി അവതരിപ്പിച്ചുവെന്നും, ആ പ്രകടനത്തിന് പ്രത്യേകമായൊരു ഊര്‍ജമുണ്ടായിരുന്നുവെന്നും നടി പ്രശംസിച്ചു. 

'എനിക്ക് 'വിശ്വനാഥ് ആന്‍ഡ് സണ്‍സി'ല്‍ മമിത അവതരിപ്പിച്ച കഥാപാത്രം ഒരുപാട് ഇഷ്ടമായി. വളരെ പുതുമയുള്ള കഥാപാത്രമായിരുന്നു അത്. ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എനിക്ക് കഴിയുമോ എന്ന് അറിയില്ല. കാരണം അതിന് മമിതയ്ക്ക് മാത്രമുള്ളൊരു പ്രത്യേക ഊര്‍ജമുണ്ടെന്ന് തോന്നുന്നു. വളരെ നന്നായിട്ടാണ് അവര്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒട്ടും ബോറടിപ്പിക്കാതെ ആ കഥാപാത്രത്തെ കൊണ്ടുപോയി. വലിയൊരു പശ്ചാത്തലമൊന്നുമില്ലെങ്കിലും പ്രേക്ഷകര്‍ക്ക് ഇഷ്ടം തോന്നുന്ന കഥാപാത്രമായിരുന്നു അത്. അടുത്തിടെ കണ്ടതില്‍ ഞാന്‍ ഏറ്റവും ആസ്വദിച്ച സ്ത്രീ കഥാപാത്രങ്ങളിലൊന്നാണത്'.- മേഘന രാജ് പറഞ്ഞു.