മലയാളം മനസിലാക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്, തമിഴ് കൂടുതല്‍ എക്‌സ്‌പ്ലോര്‍ ചെയ്യണം എന്നാണ് ആഗ്രഹം ; ജാന്‍വി കപൂര്‍
മലയാള ഭാഷയെക്കുറിച്ച് മനസുതുറക്കുകയാണ് നടി.
May 30, 2026, 15:09 IST
'മലയാളം ഇനിയും ട്രൈ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല കാരണം ആ ഭാഷ മനസിലാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.
സിദ്ധാര്‍ഥ് മല്‍ഹോത്ര, ജാന്‍വി കപൂര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആയി എത്തിയ സിനിമയാണ് പരം സുന്ദരി. ചിത്രത്തില്‍ ജാന്‍വി മലയാളി ആയിട്ടാണ് എത്തിയത്. എന്നാല്‍ സിനിമയിലെ ജാന്‍വിയുടെ ഡയലോഗ് ഡെലിവറിക്കും മലയാളം സംഭാഷണങ്ങള്‍ക്ക് വലിയ വിമര്‍ശനങ്ങള്‍ ആയിരുന്നു ലഭിച്ചത്. ഇപ്പോഴിതാ മലയാള ഭാഷയെക്കുറിച്ച് മനസുതുറക്കുകയാണ് നടി.
'മലയാളം ഇനിയും ട്രൈ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല കാരണം ആ ഭാഷ മനസിലാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. വളരെ മനോഹമായ ഭാഷയാണ് മലയാളം. അതേസമയം, തമിഴ്, തെലുങ്ക് ഭാഷകള്‍ എനിക്ക് കൂടുതല്‍ എളുപ്പമാണ്. അതുകൊണ്ട് തന്നെ തെലുങ്ക് സിനിമകളില്‍ അഭിനയിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നുണ്ട്. തമിഴ് കൂടുതല്‍ എക്‌സ്‌പ്ലോര്‍ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം', ജാന്‍വി പറഞ്ഞു.