മേജര്‍ മഹാദേവന്‍ വീണ്ടും വരും; പുതിയ ചിത്രത്തെ കുറിച്ച് മേജര്‍ രവി

തന്റെ ഏറ്റവും പുതിയ സിനിമയായ ഓപ്പറേഷന്‍ സിന്ദൂറിലൂടെ തിരികെവരുമെന്ന് പറയുകയാണ് മേജര്‍ രവി.

 

'മേജര്‍ മഹാദേവനെ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഞാന്‍ തിരികെ കൊണ്ടുവരും

മോഹന്‍ലാല്‍ അവതരിപ്പിച്ച മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ഈ കഥാപാത്രം തന്റെ ഏറ്റവും പുതിയ സിനിമയായ ഓപ്പറേഷന്‍ സിന്ദൂറിലൂടെ തിരികെവരുമെന്ന് പറയുകയാണ് മേജര്‍ രവി.

'മേജര്‍ മഹാദേവനെ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഞാന്‍ തിരികെ കൊണ്ടുവരും. ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മഹാദേവന്‍ അവിടെ ഉണ്ടായിരിക്കും'. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയ്ക്കായി പല ഇന്‍ഡിസ്ട്രിയില്‍ നിന്നുള്ള ഗംഭീര ടെക്നിഷ്യന്‍സ് ഒന്നിക്കുന്നു എന്നും സൂചനകളുണ്ട്. പേട്ട, 24 , ജനത ഗാരേജ്, മരക്കാര്‍ തുടങ്ങിയ സിനിമകള്‍ക്കായി കാമറ ചലിപ്പിച്ച എസ് തിരു ആണ് ഈ മേജര്‍ രവി-മോഹന്‍ലാല്‍ സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുക. അനിമല്‍ എന്ന സിനിമയ്ക്കായി സംഗീതം ഒരുക്കിയ ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍ ആണ് സിനിമയുടെ മ്യൂസിക് ഡയറക്ടര്‍ എന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതിനെപ്പറ്റി ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.