നടൻ പാർത്ഥിപന് ‘നോ കാസ്റ്റ്’ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്

 തമിഴ് നടനും സംവിധായകനുമായ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഏപ്രിൽ 29-നകം സർട്ടിഫിക്കറ്റ് നൽകാൻ ചെന്നൈ ഷോലിങ്കനല്ലൂർ തഹസിൽദാർക്ക് ജസ്റ്റിസ് എം. ദണ്ഡപാണി അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകി.

 

ചെന്നൈ: തമിഴ് നടനും സംവിധായകനുമായ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഏപ്രിൽ 29-നകം സർട്ടിഫിക്കറ്റ് നൽകാൻ ചെന്നൈ ഷോലിങ്കനല്ലൂർ തഹസിൽദാർക്ക് ജസ്റ്റിസ് എം. ദണ്ഡപാണി അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകി.

മാർച്ച് 20-ന് താൻ അപേക്ഷ നൽകിയിട്ടും അധികൃതർ സർട്ടിഫിക്കറ്റ് നൽകാൻ വിമുഖത കാട്ടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പാർത്ഥിപൻ കോടതിയെ സമീപിച്ചത്. പതിനൊന്നാം ക്ലാസിൽ പഠനം നിർത്തിയ തനിക്ക് ജാതിയോ മതമോ വെളിപ്പെടുത്തുന്ന രേഖകളില്ലെന്നും, പ്രായപൂർത്തിയായ ശേഷം ഇത്തരം സ്വത്വങ്ങൾ താൻ ഉപേക്ഷിച്ചതാണെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

താൻ സംവിധാനം ചെയ്യുന്ന സിനിമകളിലൂടെയും ജാതിരഹിത സമൂഹത്തിനായി വാദിക്കാറുണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. സർട്ടിഫിക്കറ്റ് നൽകാൻ വൈകിയാൽ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകാൻ പാർത്ഥിപന് അനുമതി നൽകിയ കോടതി, തമിഴ്നാട് സർക്കാരിന്റെ നിസ്സംഗതയെയും വിമർശിച്ചു. സ്കൂൾ ആവശ്യങ്ങൾക്കായി മക്കൾക്ക് ജാതി സർട്ടിഫിക്കറ്റ് വാങ്ങിയിട്ടുണ്ടെങ്കിലും, തന്റെ വ്യക്തിപരമായ നിലപാട് ജാതിക്കും മതത്തിനും അതീതമാണെന്ന് താരം ആവർത്തിച്ചു.