‘മദനമോഹം’  തീയേറ്ററുകളിലേക്ക്  

 മലയാള സിനിമയിൽ വേറിട്ട കാഴ്ചാനുഭവവുമായി ഇറോട്ടിക് ഹൊറർ ത്രില്ലർ ചിത്രം ‘മദനമോഹം’ എത്തുന്നു. നവാഗതനായ പ്രശാന്ത് ശശി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
 

 മലയാള സിനിമയിൽ വേറിട്ട കാഴ്ചാനുഭവവുമായി ഇറോട്ടിക് ഹൊറർ ത്രില്ലർ ചിത്രം ‘മദനമോഹം’ എത്തുന്നു. നവാഗതനായ പ്രശാന്ത് ശശി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 6-ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. കേരളീയ സമൂഹത്തിൽ നിലനിന്നിരുന്ന സ്മാർത്തവിചാരം എന്ന അനാചാരത്തെ പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

‘എ ടെയിൽ ഓഫ് കുഞ്ഞിതേയി’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം, ചരിത്രപരമായ പശ്ചാത്തലത്തെ ഹൊറർ, ത്രില്ലർ ഘടകങ്ങളുമായി കോർത്തിണക്കുന്നു. വായകോടൻ മൂവി സ്റ്റുഡിയോയും ന്യൂ ജെൻ മൂവി മേക്കേഴ്‌സും ചേർന്ന് മധുസൂധനന്റെ നിർമ്മാണത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചന്ദന അരവിന്ദ്, ഹന്ന, കൃഷ്ണകുമാർ, രഞ്ജിത്ത് തുടങ്ങി ഒരു കൂട്ടം പുതുമുഖങ്ങളാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ദിലീപ് അഹമ്മദ് ഛായാഗ്രഹണവും ശ്യം കൃഷ്ണ എഡിറ്റിംഗും നിർവ്വഹിക്കുന്നു. അരുണിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന് കൂടുതൽ മിഴിവേകും. അനാചാരങ്ങളുടെയും ഭീതിയുടെയും നിഗൂഢതകൾ പറയുന്ന ‘മദനമോഹം’ പ്രേക്ഷകർക്ക് ഒരു പുതിയ സിനിമാനുഭവം സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.