തകർന്ന മാടമ്പള്ളി തറവാട്,  ജീവൻ നഷ്ടപ്പെട്ട് സണ്ണി; പാതി ജീവനോടെ നകുലൻ !: ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ

‘മണിച്ചിത്രത്താഴ്’ സിനിമയിലെ കഥാപാത്രങ്ങളുടെ എഐ പുനരാവിഷ്കാരമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച. മാടമ്പള്ളി തറവാട്ടിൽ കഥാപാത്രങ്ങളൊക്കെയും മരിച്ചുകിടക്കുന്നതായാണ് എഐയിൽ കാണിച്ചിരിക്കുന്നത്

 

‘മണിച്ചിത്രത്താഴ്’ സിനിമയിലെ കഥാപാത്രങ്ങളുടെ എഐ പുനരാവിഷ്കാരമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച. മാടമ്പള്ളി തറവാട്ടിൽ കഥാപാത്രങ്ങളൊക്കെയും മരിച്ചുകിടക്കുന്നതായാണ് എഐയിൽ കാണിച്ചിരിക്കുന്നത്. ‘സ്വർണ്ണ വില ഒരു ലക്ഷം കടന്നത്തോടെ അല്ലിയുടെ കല്യാണം മുടങ്ങി. ശേഷം ഇതാണ് മാടമ്പള്ളി തറവാടിന്റെ അവസ്ഥ!’ എന്ന അടിക്കുറിപ്പോടെയാണ് ‘കനവുകഥ’ എന്ന പേജ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

‘മണിച്ചിത്രത്താഴി’ലെ എല്ലാ പ്രധാന കഥാപാത്രങ്ങളെയും വിഡിയോയിൽ കാണാം. തകർന്നുവീഴാറായ, മാറാല മൂടിയ മാടമ്പള്ളി തറവാടിനെയാണ് വിഡിയോയിൽ കാണിച്ചിരിക്കുന്നത്. തറവാടിന്റെ ഓരോ ഭാഗത്തായാണ് ഓരോ കഥാപാത്രങ്ങളും മരിച്ചു കിടക്കുന്നത്. തിലകനും ഇന്നസെന്റും മോഹൻലാലും സുരേഷ് ഗോപിയും തുടങ്ങി പ്രധാന കഥാപാത്രങ്ങളെല്ലാം ഇവിടെയുണ്ട്. നാഗവല്ലി തറവാടിന്റെ വാതിൽ കൊട്ടിയടക്കുന്ന രംഗത്തോടെയാണ് വിഡിയോ അവസാനിക്കുന്നത്.

കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലുള്ള ഒറിജിനാലിറ്റിയാണ് വിഡിയോ കണ്ടവർ എടുത്തുപറയുന്നത്. നകുലന് പാതി ജീവനുണ്ടെന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.