അശ്ലീല വരികള്‍ എന്റേതല്ല, ഐറ്റം സോങ് വിവാദത്തില്‍ വിശദീകരണവുമായി ഗാനരചയിതാവ്

വരികള്‍ അതേപടി ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി

 

തന്റെ ഒരു വാക്കുപോലും പാട്ടിന്റെ വരികളിലില്ലെന്നും ഗാനരചയിതാവ് സാമൂഹിക മാധ്യമങ്ങളിലെ വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കി.

കന്നഡ ചിത്രം കെഡി ; ദ ഡെവിള്‍ ' ഗാന വിവാദത്തില്‍ വിശദീകരണവുമായി ഗാന രചയിതാവ് റക്വീബ് ആലം. ഹിന്ദി ഗാനത്തിന്റെ വരികള്‍ താന്‍ സ്വന്തമായി എഴുതിയതല്ലെന്നും കന്നഡ വരികളുടെ വിവര്‍ത്തനം മാത്രമാണ് ഞാന്‍ ചെയ്തതെന്നും റക്വീബ് ആലം ഇന്‍സ്റ്റഗ്രാമിലെ കുറിപ്പില്‍ അവകാശപ്പെട്ടു. തന്റെ ഒരു വാക്കുപോലും പാട്ടിന്റെ വരികളിലില്ലെന്നും ഗാനരചയിതാവ് സാമൂഹിക മാധ്യമങ്ങളിലെ വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കി.


പാട്ടിന്റെ വരികള്‍ ഞാന്‍ എഴുതിയതല്ലെന്നും ചിത്രത്തിന്റെ സംവിധായകന്‍ പ്രേം കന്നഡയില്‍ എഴുതിയ വരികള്‍ അതേപടി ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഒരു വാക്കുപോലും ഈ വരികളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.