പ്രണയം, ക്യാമ്പസ് രാഷ്ട്രീയം പറഞ്ഞു "ലവ്ഫുളി യുവേർസ് വേദ"

 

പ്രണയവും, ക്യാമ്പസ് രാഷ്ട്രീയവും പരിസ്ഥിതി രാഷ്ട്രീയവും പ്രധാന പ്രേമേയമാക്കി ഒരുക്കിയിരിക്കുന്ന   "ലവ്ഫുളി യുവേർസ് വേദ" വിജയകരമായി പ്രദർശനം തുടരുന്നു. കേരള വർമ കോളേജിലെ സഖാവ് ലാലപ്പന്റെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ നിർമിച്ച ചിത്രമാണ് വേദ..സഖാവ് ജീവൻ ലാൽ എന്ന കഥാപാത്രമായി പുതുമുഖ നായകൻ വെങ്കി സ്‌ക്രീനിൽ വരച്ചു വെക്കുന്നത് ഒരിക്കലും മരിക്കാത്ത ലാലപ്പൻ സഖാവിന്റെ ഓർമ്മകൾ ആണ്. അദ്ദേഹം പറയാതെ വച്ച പ്രണയവും, മുൻകൈയ്യെടുത്തു പൊരുതിയക്യാമ്പസ്സിലെ പരിസ്ഥിതി പ്രശ്നങ്ങളും അതിമനോഹരമായി ദൃശ്യവത്കരിക്കാൻ സംവിധായകൻ വെടയുടെ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.

രജിഷ വിജയനാണ്‌ സഖാവ് ജീവൻ ലാലിന്റെ പ്രണയിനി ആയ വേദ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്‌. തൊണ്ണൂറ്കളിലെ കലാലയ ഓർമ്മകളിലേക്കുള്ള ഒരു തിരിച്ചു പോക്ക് ആണ് ലവ് ഫുള്ളി yours വേദ.ആർ2 എന്റർടെയിൻമെന്റിന്റെ ബാനറിൽ രാധാകൃഷ്ണൻ കല്ലായിലും റുവിൻ വിശ്വവും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത് . നവാഗതനായ പ്രഗേഷ് സുകുമാരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ബാബു വൈലത്തൂരാണ്. രജിഷ വിജയനും  വെങ്കിടേഷിനും പുറമെ അനിക സുരേന്ദ്രനും, ശ്രീനാഥ് ഭാസി, ഗൗതം വാസുദേവ് മേനോൻ, രഞ്ജിത്ശേഖർ, ചന്തുനാഥ്, അപ്പാനി ശരത്, നിൽജ കെ ബേബി, ശ്രുതി ജയൻ, വിജയ കൃഷ്ണൻ, അർജ്ജുൻ പി അശോകൻ, സൂര്യ ലാൽ, ഫ്രാങ്കോ എന്നിവരാണ് അഭിനയിക്കുന്നത്‌.

ഛായാഗ്രഹണം ടോബിൻ തോമസ്സ്, സഹ നിർമ്മാണം അബ്ദുൾ സലിം,ലൈൻ പ്രൊഡ്യൂസർ ഹാരിസ്ദേശം, പ്രൊജക്റ്റ്കൺസൾടന്റ്-അൻഷാദ് അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- നിതിൻ സി സി, എഡിറ്റർ സോബിൻ സോമൻ , ആർട്ട്-സുഭാഷ് കരുണ, വസ്ത്രാലങ്കാരം- അരുൺമനോഹർ, മേക്കപ്പ്- ആർ ജി വയനാട്, സംഘട്ടനം-ഫിനിക്സ്പ്രഭു, ടൈറ്റിൽ ഡിസൈൻ- ധനുഷ് പ്രകാശ്, പ്രൊഡക്ഷൻ കൺട്രോളർ -റെനി ദിവാകർ, സ്റ്റിൽസ്-റിഷാജ് മുഹമ്മദ്, പി ആർ ഓ -എ എസ് ദിനേശ്, മീഡിയ പ്ലാനിങ്ങ് & മാർക്കറ്റിംഗ് ഡിസൈൻ പപ്പെറ്റ് മീഡിയ, ഡിജിറ്റൽ മാർക്കറ്റിങ്ങ്-വൈശാഖ് സി വടക്കേവീട്, ഡിസൈൻസ്-യെല്ലോടൂത്ത്, കളറിസ്റ്റ്- ലിജു പ്രഭാകർ, ഫിനാൻസ് ഹെഡ്-സുൾഫിക്കർ, സൗണ്ട്ഡിസൈൻ- വിഷ്ണു പി സി.