'സ്‌നേഹം എല്ലായ്‌പ്പോഴും കരുത്തുറ്റതാണ്'; വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ ചർച്ചയായി തൃഷയുടെ പോസ്റ്റ് 

തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി വിജയ് കഴിഞ്ഞദിവസമാണ്  സത്യപ്രതിജ്ഞ ചെയ്തത്. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് വിജയ് അധികാരമേറ്റത്. സത്യപ്രതിജ്ഞാ ചടങ്ങിൽ ശ്രദ്ധാ കേന്ദ്രമായത് നടി തൃഷയായിരുന്നു.

 

തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി വിജയ് കഴിഞ്ഞദിവസമാണ്  സത്യപ്രതിജ്ഞ ചെയ്തത്. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് വിജയ് അധികാരമേറ്റത്. സത്യപ്രതിജ്ഞാ ചടങ്ങിൽ ശ്രദ്ധാ കേന്ദ്രമായത് നടി തൃഷയായിരുന്നു.

വിജയ്‌ക്കൊപ്പം ചേർത്ത് ഗോസിപ്പുകൾ പ്രചരിക്കുന്നതിനാൽ തന്നെ ചടങ്ങിലെ തൃഷയുടെ സാന്നിധ്യം വലിയ ചർച്ചയായി. സത്യപ്രതിജ്ഞാ ചടങ്ങിലെ വിജയ്‌യുടെ ഭാര്യയുടേയും മക്കളുടേയും അസാന്നിധ്യവും തൃഷ പങ്കെടുത്തതും പല കോണുകളിൽ നിന്ന് വിമർശനവും ഉയർത്തിയിരുന്നു. ഇപ്പോഴിതാ വിമർശനങ്ങൾക്ക് പരോക്ഷ മറുപടിയെന്നോണം ഇൻസ്റ്റഗ്രാം പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് തൃഷ.

സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ അതേ വേഷത്തിലുള്ള ഏതാനും ചിത്രങ്ങളാണ് തൃഷ പങ്കുവെച്ചത്. പരമ്പരാഗതമായ രീതിയിൽ ഒരുങ്ങിയാണ് തൃഷ ചടങ്ങിനെത്തിയത്. ഇളംനീല നിറത്തിലുള്ള പട്ടുസാരിയും സ്വർണവർണത്തിലുള്ള ബ്ലൗസുമായിരുന്നു വേഷം. മുടിയിൽ മുല്ലപ്പൂമാലയും ഉണ്ടായിരുന്നു. ചുവന്ന കല്ലുകൾ പതിച്ച നെക്ക്ലേസും അതിന് അനുയോജ്യമായ കമ്മലുകളും താരം ധരിച്ചിരുന്നു. കൈയിലെ സ്വർണവളകളും വിരലിലെ മോതിരവുമാണ് മറ്റ് ആഭരണങ്ങൾ.

The Love is Always Louder എന്നാണ് ചിത്രങ്ങൾക്കൊപ്പം തൃഷ കുറിച്ചത്. വിമർശിച്ചവർക്കുള്ള പരോക്ഷമായ മറുപടിയാണ് ഇതിലൂടെ തൃഷ നൽകിയതെന്നാണ് ആരാധകർ വ്യാഖ്യാനിക്കുന്നത്. ഇതിനൊപ്പം തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് മനോഹരമായി ഒരുക്കിയ എല്ലാവർക്കും താരം നന്ദിയും പറഞ്ഞു.

ചെന്നൈയിലെ വസതിയിൽ നിന്നാണ് തൃഷ സത്യപ്രതിജ്ഞാവേദിയിലേക്ക് പുറപ്പെട്ടത്. വീട്ടിൽ നിന്ന് ഇറങ്ങുംമുമ്പ് അവർ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഈ നിമിഷത്തെ ഏറെ ആകാംക്ഷയോടെയാണ് താൻ കാത്തിരിക്കുന്നതെന്നാണ് താരം പറഞ്ഞത്. അതീവസുന്ദരിയായാണ് തൃഷ സത്യപ്രതിജ്ഞാവേദിയിലെത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങിലെ തൃഷയുടെ ദൃശ്യങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്.