പ്രദീപ് രംഗനാഥന്റെ കരിയറിലെ ആദ്യ ഫ്ലോപ്പായി ലവ് ഇൻഷുറൻസ് കമ്പനി
പ്രദീപ് രംഗനാഥനെ നായകനാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത സൈഫൈ റൊമാന്റിക് ചിത്രമാണ് ‘ലവ് ഇൻഷുറൻസ് കമ്പനി. ലവ് ടുഡേ, ഡ്രാഗൺ, ഡ്യുഡ് സിനിമകളിലൂടെ തുടർച്ചയായി മൂന്ന് 100 കോടി ചിത്രങ്ങൾക്ക് ശേഷം പ്രദീപ് രംഗനാഥൻ നായകനായെത്തുന്ന സിനിമ എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ‘ലവ് ഇൻഷുറൻസ് കമ്പനി'യെ കണ്ടിരുന്നത്. ഹാട്രിക് 100 കോടി സിനിമ അടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് നിരാശയാണ് സിനിമ സമ്മാനിക്കുന്നത്.

70 കോടിക്ക് താഴെയാണ് സിനിമയുടെ കളക്ഷൻ എന്നാണ റിപ്പോട്ടുകൾ. ബജറ്റ് പോലും തിരിച്ചുപിടിച്ചില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ പലയിടത്തും ചിത്രം വാഷൗട്ടായിരിക്കുകയാണ്. ഇതോടെ പ്രദീപിന്റെ കരിയറിലെ ആദ്യ ഫ്ലോപ്പ് എന്ന പേരും ‘ലവ് ഇൻഷുറൻസ് കമ്പനി' നേടികൊടുത്തിട്ടുണ്ട്.
സിനിമയുടെ തിരക്കഥ പലയിടത്തും പാളിപ്പോകുന്നുണ്ടെന്നും ലാഗ് അനുഭവപ്പെടുന്നുണ്ട് എന്നും ചിലർ എക്സിൽ കുറിക്കുന്നുണ്ട്. വ്യത്യസ്തമായ ഒരു തീമിനെ അവതരിപ്പിച്ചതിൽ സംവിധായകൻ വിഘ്‌നേശ് ശിവന് കയ്യടി ലഭിക്കുന്നുണ്ട്.പ്രദീപ് രംഗനാഥനെ കൂടാതെ ക്രിതി ഷെട്ടി, എസ്ജെ സൂര്യ, മിഷ്‌കിൻ, യോഗി ബാബു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. നാം തമിഴർ കക്ഷി നേതാവ് സീമാൻ പ്രദീപ് രംഗനാഥൻ്റെ അച്ഛനായി അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.