'കഴുത്ത് പിടിച്ച് ഞെരിച്ച് റോഡിലിട്ട് ചവിട്ടുന്നു, നാട്ടുകാര്‍ ചെയ്തത് ക്രിമിനല്‍ ആക്ടിവിറ്റി'; അറസ്റ്റിലായ സീരിയല്‍ താരത്തിനെ കുറിച്ച് ജിഷിന്‍ മോഹന്‍

നാട്ടുകാരുടെ പ്രവൃത്തിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് സീരിയല്‍ താരം ജിഷിന്‍ മോഹന്‍.

 

മദ്യപിച്ച് വാഹനമോടിക്കുന്നതിനെയോ അപകടം ഉണ്ടാക്കുന്നതിനെയോ താന്‍ ന്യായീകരിക്കുന്നില്ലെന്നും എന്നാല്‍ നാട്ടുകാര്‍ ചെയ്ത പ്രവൃത്തി ഭീകരമായി തോന്നിയെന്നുമാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ജിഷിന്‍ മോഹന്‍ പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം കോട്ടയം നാട്ടകം എംസി റോഡില്‍ വച്ച് സീരിയല്‍ താരം സിദ്ധാര്‍ഥ് പ്രഭു മദ്യലഹരിയില്‍ വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചത് വലിയ വാര്‍ത്തയായിരുന്നു. അപകട ശേഷം നാട്ടുകാരുമായും പൊലീസുമായും സിദ്ധാര്‍ഥ് പ്രഭു വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതും വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ നാട്ടുകാരുടെ പ്രവൃത്തിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് സീരിയല്‍ താരം ജിഷിന്‍ മോഹന്‍.

മദ്യപിച്ച് വാഹനമോടിക്കുന്നതിനെയോ അപകടം ഉണ്ടാക്കുന്നതിനെയോ താന്‍ ന്യായീകരിക്കുന്നില്ലെന്നും എന്നാല്‍ നാട്ടുകാര്‍ ചെയ്ത പ്രവൃത്തി ഭീകരമായി തോന്നിയെന്നുമാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ജിഷിന്‍ മോഹന്‍ പ്രതികരിച്ചത്.

'നമ്മുടെ സഹപ്രവര്‍ത്തകന്‍ സിദ്ധാര്‍ഥ് മദ്യപിച്ച് വണ്ടിയോടിച്ച്, ആ വണ്ടിയൊരാളെ തട്ടി. ഇതിനെ ന്യായീകരിക്കുകയോ ലഘൂകരിക്കുകയോ ചെയ്യുന്നില്ല. ഇതില്‍ നാട്ടുകാര്‍ ചെയ്ത പ്രവൃത്തി ഭീകരമായിട്ട് തോന്നി. ഇവര്‍ ചെയ്തത് ക്രിമിനല്‍ ആക്ടിവിറ്റിയാണ്. മദ്യപിച്ചയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയാണ് വേണ്ടത്. നാട്ടുകാര്‍ ഇവന്റെ കഴുത്ത് പിടിച്ച് ഞെരിച്ച് റോഡിലിട്ട് ചവിട്ടുന്നു. ഇതാണോ കേരളം, ഇതാണോ പ്രബുദ്ധകേരളം?മധുവിനെ തല്ലിക്കൊന്നപ്പോള്‍ കുറേപേര്‍ പരിതപിച്ചിരുന്നു. എവിടെ പരിതാപമൊന്നുമില്ലേ ആര്‍ക്കും. എന്തേ, കാരണം അവന്‍ ആര്‍ടിസ്റ്റാണ്, സെലിബ്രിറ്റിയാണ്.' ജിഷിന്‍ പറയുന്നു.