പ്രിയദര്‍ശന്റെ കൈ പിടിച്ച് ലിസി; ചേര്‍ത്ത് നിര്‍ത്തി സിബി മലയില്‍, ഒപ്പം മോഹന്‍ലാലും
മമ്മൂട്ടിയും മോഹന്‍ലാലും തുടങ്ങി മലയാള സിനിമയിലെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
പ്രിയദര്‍ശന്റെ കൈ പിടിച്ച് പടികള്‍ ഇറങ്ങുന്ന ലിസിയെ വിഡിയോയില്‍ കാണാം. കൊച്ചി കളമശ്ശേരി ചക്കോളാസിലെ ചടങ്ങിലായിരുന്നു ഇരുവരും ഒന്നിച്ചെത്തിയത്
സംവിധായകന്‍ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ഒന്നിച്ചെത്തി പ്രിയദര്‍ശനും ലിസിയും. ഈ വിഡിയോയാണ് സമൂഹ മാധ്യങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഒരു കാറില്‍ എത്തിയ ഇരുവരേയും സിബി മലയിലും സത്യന്‍ അന്തിക്കാടും ചേര്‍ന്ന് സ്വീകരിച്ചു. പ്രിയദര്‍ശന്റെ കൈ പിടിച്ച് പടികള്‍ ഇറങ്ങുന്ന ലിസിയെ വിഡിയോയില്‍ കാണാം. കൊച്ചി കളമശ്ശേരി ചക്കോളാസിലെ ചടങ്ങിലായിരുന്നു ഇരുവരും ഒന്നിച്ചെത്തിയത്. മമ്മൂട്ടിയും മോഹന്‍ലാലും തുടങ്ങി മലയാള സിനിമയിലെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു പൊതു ചടങ്ങിന് പ്രിയദര്‍ശനും ലിസിയും ഒന്നിക്കുന്നത്.
വിവാഹ ബന്ധം വേര്‍പിരിഞ്ഞെങ്കിലും സുഹൃത്തുക്കളായി ഇരുവരും തുടരുകയായിരുന്നു. 2023ല്‍ മകന്‍ സിദ്ധാര്‍ഥിന്റെ വിവാഹത്തിനായി ഇരുവരും ഒന്നിച്ചിരുന്നു. ചെന്നൈയിലെ ഫ്ളാറ്റില്‍ വളരെ സ്വകാര്യമായി നടന്ന ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്യാണിയും അടുത്ത ബന്ധുക്കളും മാത്രമാണ് അന്ന് പങ്കെടുത്തത്.