ഏഴു വർഷത്തിനിടെ ഇതാദ്യം, കണ്ണൂരിലെ തൻ്റെ തീയേറ്ററുകളിൽ എമ്പുരാൻഹൗസ് ഫുള്ളായി ഓടുന്നുവെന്ന് ലിബർട്ടി ബഷീർ
വിവാദങ്ങൾക്കിടെ കണ്ണൂരിലെ തൻ്റെ തീയേറ്ററുകളിൽ എമ്പുരാൻഹൗസ് ഫുള്ളായി പ്രദർശിപ്പിക്കുന്നുവെന്നും തീയേറ്റർ ഉടമയും നിർമ്മാതാവുമായ തലശേരി സ്വദേശി ലിബർട്ടി ബഷീർ
Apr 1, 2025, 12:35 IST

കണ്ണൂർ : വിവാദങ്ങൾക്കിടെ കണ്ണൂരിലെ തൻ്റെ തീയേറ്ററുകളിൽ എമ്പുരാൻഹൗസ് ഫുള്ളായി പ്രദർശിപ്പിക്കുന്നുവെന്നും തീയേറ്റർ ഉടമയും നിർമ്മാതാവുമായ തലശേരി സ്വദേശി ലിബർട്ടി ബഷീർ. തലശേരിയിലും കണ്ണൂരിലുമാണ് ലിബർട്ടി തീയേറ്റർ കോംപ്ളക്സുള്ളത്.
ഇവിടങ്ങളിലാണ് നിറഞ്ഞ സദസോടെ എമ്പുരാൻ പ്രദർശിപ്പിക്കുന്നത്.എന്റെ നാൽപ്പത് വർഷത്തെ സിനിമാ തിയ്യേറ്റർ ജീവിതത്തിൽ ആദ്യമായിട്ടാണ് റിലീസ് ആയിട്ട് അഞ്ചു ദിവസവും എന്റെ ഏഴ് തീയ്യേറ്ററിലും ഹൗസ്ഫുൾ ഷോയാണ് നടന്ന് പോകുന്നതെന്ന് ലിബർട്ടി ബഷീർഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. അടുത്ത ആഴ്ചയിലേക്കുള്ള ടിക്കറ്റും ബുക്കിങ്ങും ഫുള്ളായി പോകുകയാണ്.
ഇത് ആദ്യ സംഭവമാണ്. ഇത്തരം സിനിമകൾ മലയാളത്തിൽ ഉണ്ടാകുമ്പോൾ അതിനെ വിമർശിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് എമ്പുരാൻ സിനിമയുടെ ഈ വിജയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.