വ്യത്യസ്ത മേക്കോവറുമായി ആസിഫ് അലി; 'ലെവൽ ക്രോസ്സ്' റിലീസ് ജൂലൈ 26 ന്

ആസിഫ് അലി, അമല പോൾ, ഷറഫുദ്ദീൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ലെവൽ ക്രോസ്സ് റിലീസിന് .ചിത്രം 
ജൂലൈ 26 ന് തിയേറ്ററുകളിൽ എത്തും
 

ആസിഫ് അലി, അമല പോൾ, ഷറഫുദ്ദീൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ലെവൽ ക്രോസ്സ് റിലീസിന് .ചിത്രം 
ജൂലൈ 26 ന് തിയേറ്ററുകളിൽ എത്തും. ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്.

കാഴ്ച്ചയിൽ വേറിട്ട് നിൽക്കുന്ന കഥാപാത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. കാഴ്ചയിൽ മാത്രമല്ല മേക്കിങ്ങിലും ചിത്രം വേറിട്ട് നിൽക്കുമെന്ന് പ്രതീക്ഷയാണ് ചിത്രത്തിന്റെതായി ഇറങ്ങിയ ടീസറും ട്രെയിലറും നൽകിയത് . അമല പോളും ഷറഫുദ്ദീനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. മൂന്നുപേരുടെയും മത്സരിച്ചുള്ള അഭിനയമാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ടുണീഷ്യയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും "ലെവൽ ക്രോസ്സ്"നു ണ്ട്. തലവന് ശേഷമുള്ള ആസിഫ് അലിയുടെ ചിത്രം എന്ന രീതിയിലും ലെവൽ ക്രോസ്സിനായി പ്രേക്ഷകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അർഫാസ് അയൂബിന്റെ സംവിധാനത്തിലാണ് ലെവൽ ക്രോസ്സ് ഒരുങ്ങിയിരിക്കുന്നത്. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് ചിത്രത്തിന്റെ സംവിധായകനായ അർഫാസ് അയൂബ്. ആസിഫ് അലി അമലപോൾ, ഷറഫുദ്ധീൻ കോമ്പിനേഷൻ ആദ്യമായി വരുന്ന ചിത്രം കൂടിയാണിത്.