‘ലോ ആൻഡ് ഓർഡർ’ ടീസർ പുറത്ത്
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘ലോ ആൻഡ് ഓർഡർ’ ടീസർ പുറത്തിറങ്ങി. സെപ്റ്റംബർ നാലിന് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നതിന് മുന്നോടിയായാണ് അണിയറപ്രവർത്തകർ ടീസർ പുറത്തുവിട്ടത്
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘ലോ ആൻഡ് ഓർഡർ’ ടീസർ പുറത്തിറങ്ങി. സെപ്റ്റംബർ നാലിന് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നതിന് മുന്നോടിയായാണ് അണിയറപ്രവർത്തകർ ടീസർ പുറത്തുവിട്ടത്. ‘തുടരും’ ഫെയിം പ്രകാശ് വർമ്മ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തുന്നു. 2004-ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ‘ബ്ലാക്കി’ലെ കൾട്ട് കഥാപാത്രമായ കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടി വീണ്ടും സ്ക്രീനിലെത്തുന്നു എന്നതാണ് ഈ സിനിമയുടെ പ്രധാന ആകർഷണം.
സത്യം സിനിമാസ്, മഹാ സുബൈർ മൂവീക്ഷേത്ര എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ എ.ജി, മഹാസുബൈർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഉദയകൃഷ്ണയാണ് നിർവ്വഹിച്ചിരിക്കുന്നത്. അഭിരാമി, സുരേഷ് കൃഷ്ണ, ഭീമൻ രഘു, ജോണി ആന്റണി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയലാണ് സംഗീതം പകർന്നിരിക്കുന്നത്.