സുസ്മിത സെന്നിന് പിറന്നാൾ ആശംസയുമായി ലളിത് മോദി
നടി സുസ്മിത സെന്നിന്റെ 51-ാം പിറന്നാൾ ദിനത്തിൽ ബിസിനസുകാരനും മുൻ ഐ.പി.എൽ ചെയർമാനുമായ ലളിത് മോദി സ്നേഹം നിറഞ്ഞ ആശംസകൾ നേർന്നു. മുൻപ് ഏറെ ചർച്ച ചെയ്യപ്പെട്ട പ്രണയബന്ധത്തിന് ശേഷം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ, സുസ്മിതയെ തന്റെ “പ്രിയപ്പെട്ട സുഹൃത്ത്” എന്നാണ് ലളിത് വിശേഷിപ്പിച്ചത്.
നടി സുസ്മിത സെന്നിന്റെ 51-ാം പിറന്നാൾ ദിനത്തിൽ ബിസിനസുകാരനും മുൻ ഐ.പി.എൽ ചെയർമാനുമായ ലളിത് മോദി സ്നേഹം നിറഞ്ഞ ആശംസകൾ നേർന്നു. മുൻപ് ഏറെ ചർച്ച ചെയ്യപ്പെട്ട പ്രണയബന്ധത്തിന് ശേഷം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ, സുസ്മിതയെ തന്റെ “പ്രിയപ്പെട്ട സുഹൃത്ത്” എന്നാണ് ലളിത് വിശേഷിപ്പിച്ചത്.
സുസ്മിതയും താനും ഒന്നിച്ചുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിനൊപ്പമാണ് ലളിത് ആശംസ കുറിച്ചത്. സുസ്മിത കറുത്ത വസ്ത്രത്തിൽ പുഞ്ചിരിച്ചുകൊണ്ട് നിൽക്കുമ്പോൾ, വെളുത്ത പാന്റ്സ്യൂട്ടിലാണ് ലളിത് ചിത്രത്തിലുള്ളത്. “എന്റെ സുഹൃത്തിന് ജന്മദിനാശംസകൾ” എന്ന വാചകം ചിത്രത്തിലുണ്ട്. “എന്റെ പ്രിയപ്പെട്ട സുഹൃത്തേ, നിങ്ങൾക്ക് ജന്മദിനാശംസകൾ നേരുന്നു @sushmitasen47 – പുഞ്ചിരിച്ചുകൊണ്ടിരിക്കുക” എന്നാണ് അദ്ദേഹം പോസ്റ്റിനൊപ്പം എഴുതിയത്.
2022 ജൂലൈയിൽ സുസ്മിതയുമായുള്ള ബന്ധം ലളിത് മോദി പരസ്യമാക്കിയതിന് ഏകദേശം നാല് വർഷങ്ങൾക്ക് ശേഷമാണ് ഈ പിറന്നാൾ ആശംസ. മാലിദ്വീപിലും സാർഡിനിയയിലും അവധിക്കാലം ആഘോഷിക്കുന്നതിനിടെ സുസ്മിതയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട്, നടിയെ തന്റെ “കാമുകി” എന്നും ജീവിതത്തിലെ പുതിയ അധ്യായത്തിന്റെ തുടക്കമെന്നും ലളിത് വിശേഷിപ്പിച്ചിരുന്നു. വിവാഹവാർത്തകൾ അന്ന് പ്രചരിച്ചെങ്കിലും, തങ്ങൾ ഡേറ്റിംഗിലാണെന്നും വിവാഹിതരായിട്ടില്ലെന്നും പിന്നീട് അദ്ദേഹം വ്യക്തമാക്കി.
എന്നാൽ 2022 സെപ്റ്റംബറോടെ സോഷ്യൽ മീഡിയയിൽ നിന്ന് സുസ്മിതയുടെ ചിത്രങ്ങളും ബയോയിലെ പരാമർശങ്ങളും നീക്കം ചെയ്തതോടെ ഇരുവരും വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങൾ ശക്തമായി. തുടർന്ന് 2025 ഫെബ്രുവരിയിൽ റിമ ബൗറിയുമായുള്ള തന്റെ പുതിയ പ്രണയം ലളിത് വെളിപ്പെടുത്തി. 25 വർഷത്തെ സൗഹൃദമാണ് പ്രണയത്തിലേക്ക് വഴിമാറിയതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 2026 ജൂണിൽ നൽകിയ ഒരു അഭിമുഖത്തിൽ, സുസ്മിതയുമായുള്ള ബന്ധം മുന്നോട്ട് പോകാത്തതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ഇരുവർക്കുമിടയിലെ ഭൂമിശാസ്ത്രപരമായ അകലമാണെന്നും ലളിത് മോദി വ്യക്തമാക്കിയിരുന്നു.