ലാലേട്ടന് ഇപ്പോള് ദിവസവും ജിമ്മില് പോകാറുണ്ട്, വീട്ടിലുള്ളവരെയും വര്ക്കൗട്ട് ചെയ്യാന് നിര്ബന്ധിക്കാറുണ്ട് ; സുചിത്ര

ഇടയ്ക്ക് എന്നെയും വര്ക്കൗട്ടിന് വിളിക്കും. അതാണ് ഞങ്ങള്ക്കിടയിലുണ്ടാകുന്ന വഴക്ക്. വര്ക്കൗട്ട് ചെയ്‌തോ എന്ന് ചോദിച്ച് കൊണ്ടിരിക്കും.

 

കൂടെ ആരുണ്ടെങ്കിലും അവരെയും വര്ക്കൗട്ട് ചെയ്യാന് ഉപദേശിക്കും. മകളോട് വര്ക്കൗട്ട് ചെയ്യാന് പറയും.

മോഹന്‌ലാലിന്റെ ഫിറ്റ്‌നസ് മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഭാര്യ സുചിത്ര. പണ്ട് അധികം വര്ക്കൗട്ട് ചെയ്യാതിരുന്ന ലാലേട്ടന് ഇപ്പോള് ദിവസവും ജിമ്മില് പോകാറുണ്ടെന്ന് സുചിത്ര പറയുന്നു. വീട്ടിലുള്ളവരെയും വര്ക്കൗട്ട് ചെയ്യാന് നിര്ബന്ധിക്കാറുണ്ട്.

'അദ്ദേഹമിപ്പോള് ഫിറ്റ്‌നെസ് ഫ്രീക്കായി മാറി. ആദ്യം അങ്ങനെയൊന്നും ഇല്ലായിരുന്നു. അക്കാലത്ത് നായകന്മാരെ പോലെ അദ്ദേഹം ബോഡി മെയിന്റെയിന് ചെയ്തിട്ടില്ല. എന്നാല് വളരെ ഫ്‌ലെക്‌സിബിള് ആയിരുന്നു. ഫിറ്റ്‌നെസ് ഇല്ലാത്തത് ആരും കാര്യമാക്കിയില്ല. ഒരുപക്ഷെ അദ്ദേഹത്തിന്റെ ആക്ടിംഗ് എല്ലാത്തിനെയും ഓവര് ഷാഡോ ചെയ്തിരിക്കാം. എന്നാലിപ്പോള് ഒരു ദിവസം വര്ക്കൗട്ട് ചെയ്തില്ലെങ്കില് തലവേദനയാകുന്നു, വല്ലായ്മ തോന്നുന്നു എന്നൊക്കെ പറഞ്ഞ് കൊണ്ടിരിക്കും. വല്ലാതെ മാറി.

ഇടയ്ക്ക് എന്നെയും വര്ക്കൗട്ടിന് വിളിക്കും. അതാണ് ഞങ്ങള്ക്കിടയിലുണ്ടാകുന്ന വഴക്ക്. വര്ക്കൗട്ട് ചെയ്‌തോ എന്ന് ചോദിച്ച് കൊണ്ടിരിക്കും. എന്തിനിത് എപ്പോഴും ചോദിക്കുന്നു എന്ന് ചോദിച്ചാല് ഇനി ഞാന് ചോദിക്കുന്നില്ലെന്ന് അദ്ദേഹം പറയും. എന്നാല് അടുത്ത ദിവസം വീണ്ടും ചോദിക്കും. കൂടെ ആരുണ്ടെങ്കിലും അവരെയും വര്ക്കൗട്ട് ചെയ്യാന് ഉപദേശിക്കും. മകളോട് വര്ക്കൗട്ട് ചെയ്യാന് പറയും. അവള്ക്കിഷ്ടമാണ്. മകന് വര്ക്കൗട്ടൊന്നും ചെയ്യില്ല. അവര് ഒരു ഔട്ട് ഡോര് പേഴ്‌സണ് ആണ്. ട്രക്കിംഗും റോക്ക് ക്ലൈബിംഗുമെല്ലാം ചെയ്യും. അല്ലെങ്കില് ബീച്ചില് നീന്താന് പോകും. അവന് അങ്ങനെ മെയിന്റെയിന് ചെയ്യും. അവന് ജിമ്മിലൊന്നും പോകില്ലെന്നും സുചിത്ര മോഹന്‌ലാല് പറയുന്നു.