നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ പരാതി ; അൻസിബ ഹസൻ നൽകിയ ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും
നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ പരാതിയിൽ ക്രിമിനൽ കേസെടുക്കാനാകില്ലെന്ന എറണാകുളം മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ നടി അൻസിബ ഹസൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സെപ്റ്റംബർ 7- ന് വിധി പറയും. ഓൺലൈൻ ചാനൽ അഭിമുഖത്തിൽ ലക്ഷ്മിപ്രിയ നടത്തിയ അധിക്ഷേപ പരാമർശങ്ങളിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള അൻസിബയുടെ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.
Sep 4, 2026, 18:05 IST

ലക്ഷ്മിപ്രിയയുടെ പരാമർശങ്ങളിൽ ക്രിമിനൽ കേസെടുക്കത്തക്ക ഗൗരവമേറിയ കുറ്റങ്ങളൊന്നുമില്ലെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിലപാട്. സംഭവത്തിൽ അപകീർത്തിക്കേസിന്റെ സ്വഭാവം മാത്രമാണുള്ളതെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മജിസ്ട്രേറ്റ് കോടതി അൻസിബയുടെ ആവശ്യം തള്ളിയിരുന്നത്. ഇതിനെതിരെയാണ് അൻസിബ ഹൈക്കോടതിയെ സമീപിച്ചത്.