‘കൂടോത്രം’ 12 മുതൽ തിയേറ്ററുകളിൽ 

 

 ഇടുക്കിയുടെ മനോഹാരിതയും ഒപ്പം നിഗൂഢതകളും ഒപ്പിയെടുത്ത ‘കൂടോത്രം’ എന്ന ഫാമിലി ഹൊറർ മിസ്റ്ററി ത്രില്ലർ റിലീസിന് തയ്യാറെടുക്കുന്നു. നടൻ ദുൽഖർ സൽമാനാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി പ്രഖ്യാപിച്ചത്. ചിത്രം ഫെബ്രുവരി 12-ന് പ്രദർശനത്തിനെത്തും. മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത് മഞ്ജു വാര്യരും പ്രമുഖ ഛായാഗ്രാഹകരായ ജോമോൻ ടി. ജോൺ, ജിംഷി ഖാലിദ്, ഷൈജു ഖാലിദ് എന്നിവർ ചേർന്നാണ്.

പ്രിയ നടൻ ബൈജു എഴുപുന്നയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്തോഷ് ഇടുക്കിയുടേതാണ് തിരക്കഥ. ഡിനോയ് പൗലോസ്, റേച്ചൽ ഡേവിഡ്, അലൻസിയർ, സായ്കുമാർ, സലിം കുമാർ, ജോയ് മാത്യു, സുധി കോപ്പ തുടങ്ങി മലയാളത്തിലെ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം പകരുന്നത്.