കോലിയുടെ റെക്കോർഡിനെ വെട്ടി; ഇൻസ്റ്റഗ്രാം കത്തിച്ച് വിജയ് ദേവരകൊണ്ട – രശ്മിക മന്ദാന ചിത്രം
തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ട – രശ്മിക മന്ദാന വിവാഹം അവരുടെ ആരാധകർ ആഘോഷത്തിന്റെ വീഡിയോകൾ വരെ ഇതിനകം പുറത്തുവന്നിട്ടുണ്ട്. വിവാഹത്തിന് പിന്നാലെ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ വളരെയേറെ സന്തോഷത്തോടെ ആണ് അതിനെ ആളുകൾസ് സ്വീകരിച്ചത്. അത് ഒരു റെക്കോർഡിനെ ആണ് ഇൻസ്റ്റാഗ്രാമിൽ മറികടന്നതും. ഒരു ഇന്ത്യൻ അക്കൗണ്ടിൽ നിന്നുള്ള ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിച്ച പോസ്റ്റ് എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇവരുടെ വിവാഹ ചിത്രങ്ങൾ. ക്രിക്കറ്റ് താരം വിരാട് കോലിയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് രണ്ടുപേരും തകർത്തിരിക്കുന്നത്.
2024-ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം കോലി പങ്കുവെച്ച ചിത്രത്തിന് ലഭിച്ച 22.8 മില്യൺ ലൈക്കുകളെയാണ് തെന്നിന്ത്യൻ താരങ്ങളുടെ വിവാഹ പോസ്റ്റ് മറികടന്നത്. വെറും 48 മണിക്കൂറിനുള്ളിൽ 24 മില്യണിലധികം ലൈക്കുകൾ ആണ് ഈ ചിത്രങ്ങൾക്ക് ലഭിച്ചത്. കണ്ടന്റ് ക്രിയേറ്ററായ കിഷോർ മൊണ്ടലിന്റെ വൈറൽ റീലിന് പിന്നിലായി, ഇന്ത്യയിൽ നിന്നുള്ള ഏറ്റവും കൂടുതൽ ലൈക്ക് ചെയ്യപ്പെട്ട രണ്ടാമത്തെ ഇൻസ്റ്റാഗ്രാം പോസ്റ്റായും ഇത് മാറി.
വിവാഹത്തിന്റെ ചിത്രങ്ങൾ ഒന്ന് തന്നെ ആദ്യ മണിക്കൂറുകളിൽ പുറത്തുവന്നിരുന്നില്ല. വിവാഹച്ചടങ്ങ് കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം ആണ് ഇരു താരങ്ങളും വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്. കൂടെ ഹൃദയസ്പർശിയായ ഒരു കുറിപ്പും ഉണ്ടായിരുന്നു.