റിലീസിന് മുൻപേ റെക്കോർഡുകൾ തകർത്ത് 'കിങ് ഖാന്റെ' ചിത്രം

 ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനും മകൾ സുഹാന ഖാനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'കിങ്'. നീണ്ട ഇടവേളകൾക്ക് ശേഷവും തന്റെ താരസിംഹാസനം ഭദ്രമാണെന്ന് തെളിയിച്ച ഷാരൂഖ്, ഓരോ തിരിച്ചുവരവിലും റെക്കോർഡുകൾ തിരുത്തിക്കുറിച്ചാണ് ജൈത്രയാത്ര തുടരുന്നത്.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘കിംഗ്’ എന്ന ചിത്രം റിലീസിന് മുൻപേ വൻ ബിസിനസ് നേട്ടങ്ങൾ കൊയ്യുകയാണ്. 350 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ പാാൻ ഇന്ത്യൻ വിതരണാവകാശം മാത്രം 250 കോടി രൂപയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. സിദ്ധാർത്ഥ് ആനന്ദും ഷാരൂഖും വീണ്ടും ഒന്നിക്കുന്ന ഈ ക്രിസ്മസ് റിലീസ്, ബോക്സ് ഓഫീസിൽ മറ്റൊരു കൊടുങ്കാറ്റ് സൃഷ്ടിക്കുമെന്ന സൂചനയാണ് ഈ വമ്പൻ പ്രീ-റിലീസ് ബിസിനസ് നൽകുന്നത്. 

ഹോളിവുഡിലെ വമ്പൻ റിലീസുകളായ ‘അവഞ്ചേഴ്സ്: ഡൂംസ്ഡേ’, ‘ഡ്യൂൺ പാർട്ട് 3’ എന്നിവയോടൊപ്പമാണ് ‘കിംഗ്’ തീയേറ്ററുകളിലെത്തുന്നത്. ആഗോളതലത്തിൽ വലിയ മത്സരമുണ്ടാകുമെങ്കിലും, ഇന്ത്യയിൽ ഒരു ഷാരൂഖ് ഖാൻ ചിത്രം സൃഷ്ടിക്കുന്ന ഓളം മറികടക്കാൻ ഹോളിവുഡ് താരങ്ങൾക്കും പ്രയാസകരമായിരിക്കും. പോസിറ്റീവ് റിപ്പോർട്ടുകൾ വന്നാൽ ഏത് വമ്പൻ ചിത്രത്തെയും നിഷ്പ്രഭമാക്കാൻ കിംഗ് ഖാന്റെ സാന്നിധ്യം മാത്രം മതിയെന്നതാണ് സിനിമാ ലോകത്തെ യാഥാർത്ഥ്യം.