രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി കിയാരയും സിദ്ധാർഥും
ബോളിവുഡ് താരദമ്പതികളായ കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേടിക്കാൻ ഒരുങ്ങുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്.
ബോളിവുഡ് താരദമ്പതികളായ കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേടിക്കാൻ ഒരുങ്ങുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. തങ്ങളുടെ കൈകൾക്കൊപ്പം മകൾ സറയയുടെ കൈകളും ഒരു കുഞ്ഞു ബേബി സോക്സും ചേർത്തുവെച്ചുള്ള മനോഹരമായ ചിത്രമാണ് ദമ്പതികൾ പങ്കുവെച്ചിരിക്കുന്നത്. ‘എല്ലാ സമ്മാനങ്ങളേക്കാളും വലുത്, ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു’ എന്ന മനോഹരമായ അടിക്കുറിപ്പും ചിത്രത്തിനൊപ്പം നൽകിയിട്ടുണ്ട്.
കിയാരയ്ക്കും സിദ്ധാർഥിനും ആശംസകളുമായി സിനിമാലോകം ഒന്നാകെ എത്തിയിട്ടുണ്ട്. സംവിധായകൻ കരൺ ജോഹർ, നടിമാരായ റിയ കപൂർ, പരിണീതി ചോപ്ര, ദുൽഖർ സൽമാൻ, കീർത്തി സുരേഷ് തുടങ്ങി നിരവധി പ്രമുഖരാണ് ദമ്പതികൾക്ക് ആശംസകൾ നേർന്ന് രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഇരുവരുടെയും പോസ്റ്റ് വൈറലായി മാറിയിട്ടുണ്ട്.
2023-ലായിരുന്നു കിയാര അദ്വാനിയുടെയും സിദ്ധാർഥ് മൽഹോത്രയുടെയും വിവാഹം. തുടർന്ന് 2025-ൽ ദമ്പതികൾക്ക് ആദ്യത്തെ മകൾ ജനിച്ചു. ഗീതു മോഹൻദാസ് – യാഷ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ടോക്സിക്’ ആണ് കിയാരയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.