ഖലീഫ ആഗോളതലത്തില്‍ 40 കോടി രൂപ നേടിയതായി റിപ്പോര്‍ട്ട്

മോഹന്‍ലാല്‍ ആയിരിക്കും സിനിമയില്‍ കേന്ദ്ര കഥാപാത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് എത്തുന്നത്.

 

ഖലീഫ ആഗോളതലത്തില്‍ ഇതുവരെ 40 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ഖലീഫ തിയേറ്ററില്‍ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളോടെ സിനിമ തിയേറ്ററില്‍ മുന്നേറുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ഖലീഫ ദി ലെഗസി'യുടെ പ്രഖ്യാപനവും റിലീസ് ദിവസം വൈകുന്നേരം അണിയറപ്രവര്‍ത്തകര്‍ നടത്തി. മോഹന്‍ലാല്‍ ആയിരിക്കും സിനിമയില്‍ കേന്ദ്ര കഥാപാത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് എത്തുന്നത്.

ഖലീഫ ആഗോളതലത്തില്‍ ഇതുവരെ 40 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം 20 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ദിനം 5.35 കോടി രൂപയാണ് ചിത്രം നേടിയിരുന്നത്. ബോളിവുഡ് താരം നീല്‍ നിതിന്‍ മുകേഷ്, തെലുങ്ക് താരം മാളവിക ശര്‍മ്മ എന്നിവര്‍ ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണിത്.
ജിനു ഇന്നോവേഷന്റെ ബാനറില്‍ ജിനു എബ്രഹാമും സൂരജ് കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.