കേരള ക്രൈം ഫയൽസ് 2 സ്ട്രീമിങ് തീയതി പുറത്ത്
Jun 15, 2025, 18:58 IST
മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച കേരള ക്രൈം ഫയൽസ് എന്ന സീരീസിന്റെ രണ്ടാം സീസൺ അണിയറയിൽ ഒരുങ്ങുന്നു എന്ന വാർത്ത നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പുതിയൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാകും രണ്ടാം സീസണിലും പറയുക എന്ന് ട്രെയ്‌ലർ വ്യക്തമാക്കുന്നുണ്ട്. കൂടാതെ സീരീസ് ജൂൺ 20 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും.
അതേസമയം ആദ്യ സീസണിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച അജു വർഗീസ്, ലാൽ എന്നിവർ ഈ രണ്ടാം സീസണിലുമുണ്ട്. അവർക്കൊപ്പം അർജുൻ രാധാകൃഷ്ണൻ, ലാൽ, ഹരിശ്രീ അശോകൻ, നൂറിൻ ഷെരീഫ്, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, ജോയ് ബേബി, ഷിബ്ല ഫറ, ബിലാസ് ചന്ദ്രഹാസൻ തുടങ്ങിയവരും രണ്ടാം സീസണിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.