കെന്‍ കരുണാസ് ചിത്രം 'യൂത്ത്' ആഗോള റിലീസ് മാര്‍ച്ച് 19 ന്

തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ് കെന്‍

 

മാര്‍ച്ച് 19ന് കേരളത്തില്‍ മികച്ച റിലീസായാണ് ചിത്രം എത്തുന്നത്.

തമിഴ് യുവതാരം കെന്‍ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന 'യൂത്ത്' എന്ന ചിത്രത്തിന്റെ ആഗോള റിലീസ് മാര്‍ച്ച് 19 ന്. കെന്‍ കരുണാസ് തന്നെ നായകനായും വേഷമിടുന്ന ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് ആണ്. മാര്‍ച്ച് 19ന് കേരളത്തില്‍ മികച്ച റിലീസായാണ് ചിത്രം എത്തുന്നത്. കെന്‍ കരുണാസ് തന്നെ രചനയും നിര്‍വഹിച്ച ഈ സ്‌കൂള്‍ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ നിര്‍മ്മിച്ചിരിക്കുന്നത് പാര്‍വത എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ കറുപ്പയ്യ സി റാം, സുലോചന കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. മലയാള താരം സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെനിന്റെ അച്ഛന്‍ വേഷത്തിലാണ് സുരാജ് ചിത്രത്തിലെത്തുന്നത്.

തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ് കെന്‍. അടുത്തിടെ ചിത്രത്തിലെ 'ലവ് സൊല്ലിട്ടാലേ' എന്ന ഗാനം പുറത്ത് വരികയും സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു