കാവ്യ മാരനുമായി പ്രണയത്തിലെന്ന വാര്‍ത്ത ; പ്രതികരിച്ച് അനിരുദ്ധ്
ഇരുവരെയും ഒന്നിച്ച് പല സ്ഥലങ്ങളിലും കണ്ടതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണമായത്.
അനിരുദ്ധും കാവ്യയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ നേരത്തെയും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
തന്റെ പേരില്‍ പ്രചരിക്കുന്ന വിവാഹവാര്‍ത്തകളോട് പ്രതികരിച്ച് സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍. സണ്‍ ടിവി നെറ്റ്വര്‍ക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സഹ ഉടമയുമായ കാവ്യ മാരനുമായി അനിരുദ്ധ് പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചത്.
ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് അനിരുദ്ധ് ഇപ്പോള്‍. ''വിവാഹമോ? ശാന്തരാകൂ സുഹൃത്തുക്കളെ. ദയവായി ഗോസിപ്പുകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ'' എന്നാണ് അനിരുദ്ധ് എക്സില്‍ കുറിച്ചിരിക്കുന്നത്. ഇതോടെ അനിരുദ്ധിന്റെ വിവാഹവാര്‍ത്തകള്‍ക്ക് ഫുള്‍ സ്റ്റോപ്പ് വീണിരിക്കുകയാണ്. അനിരുദ്ധും കാവ്യയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ നേരത്തെയും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഇരുവരെയും ഒന്നിച്ച് പല സ്ഥലങ്ങളിലും കണ്ടതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണമായത്. സണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കലാനിധി മാരന്റേയും കാവേരിയുടേയും മകളാണ് 33-കാരിയായ കാവ്യ. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ ഐപിഎല്‍ മത്സരങ്ങളില്‍ ഗ്യാലറിയിലെ സജീവ സാന്നിധ്യമാണ് കാവ്യ മാരന്‍.