‘കാട്ടാളൻ’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്!
മലയാള സിനിമ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ‘കാട്ടാളന്റെ’ ആവേശകരമായ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ആനവേട്ടയുടെയും തീപാറുന്ന ആക്ഷൻ രംഗങ്ങളുടെയും
Updated: Jan 15, 2026, 20:59 IST
മലയാള സിനിമ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ‘കാട്ടാളന്റെ’ ആവേശകരമായ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ആനവേട്ടയുടെയും തീപാറുന്ന ആക്ഷൻ രംഗങ്ങളുടെയും സൂചന നൽകുന്ന പോസ്റ്ററിൽ അങ്ങേയറ്റം മാസ്സ് ലുക്കിലാണ് ആന്റണി വർഗീസ് പ്രത്യക്ഷപ്പെടുന്നത്. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രം 2026 മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.
റിലീസിന് മുൻപേ തന്നെ റെക്കോർഡുകൾ കുറിച്ചാണ് കാട്ടാളന്റെ വരവ്. ഷൂട്ടിംഗ് പൂർത്തിയാകും മുൻപ് തന്നെ മലയാളത്തിലെ ഏറ്റവും വലിയ ഓവർസീസ് ഡീലുകളിൽ ഒന്ന് ചിത്രം സ്വന്തമാക്കി കഴിഞ്ഞു. ഫാർസ് ഫിലിംസുമായി സഹകരിച്ച് മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിദേശ റിലീസിനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. ചിത്രത്തിന്റെ ആവേശകരമായ ആദ്യ ടീസർ ജനുവരി 16-ന് പുറത്തിറങ്ങും.