‘കാട്ടാളൻ’ ചിത്രത്തിലെ ജഗദീഷിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്  

 ‘മാർക്കോ’യിലെ ടോണി ഐസക് എന്ന വില്ലൻ വേഷത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ജഗദീഷ്, മറ്റൊരു കരുത്തുറ്റ കഥാപാത്രവുമായി വീണ്ടും എത്തുന്നു. ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി
 

 ‘മാർക്കോ’യിലെ ടോണി ഐസക് എന്ന വില്ലൻ വേഷത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ജഗദീഷ്, മറ്റൊരു കരുത്തുറ്റ കഥാപാത്രവുമായി വീണ്ടും എത്തുന്നു. ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി പോൾ ജോർജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളൻ’ എന്ന ചിത്രത്തിലെ ജഗദീഷിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ‘അലി’ എന്ന കഥാപാത്രമായാണ് താരം ഈ ചിത്രത്തിൽ വേഷമിടുന്നത്. മെയ് 28-ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.

ആനക്കൊമ്പ് കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറിൽ ഏറെ റിസ്ക് ഉള്ള രംഗങ്ങളിലും ജഗദീഷ് അഭിനയിച്ചിട്ടുണ്ട്. ആന ഓടിക്കുന്ന രംഗങ്ങളിലടക്കം ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് അദ്ദേഹം ക്യാമറയ്ക്ക് മുന്നിലെത്തിയത്. ‘ഗജകേസരിയോഗം’, ‘പ്രായിക്കരപാപ്പാൻ’ തുടങ്ങിയ സിനിമകൾക്ക് ശേഷം ജഗദീഷ് വീണ്ടും ആന പ്രമേയമായെത്തുന്ന ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. കെ.ജി.എഫ്, മാർക്കോ തുടങ്ങിയ ചിത്രങ്ങളിലൂടെ തരംഗം സൃഷ്ടിച്ച രവി ബസ്രൂറാണ് കാട്ടാളന് സംഗീതം ഒരുക്കുന്നത്. കന്നഡ സംഗീത സംവിധായകൻ അജനീഷ് ലോക്‌നാഥും ചിത്രത്തിന്റെ ഭാഗമാണ്. ടി-സീരീസ് മ്യൂസിക് റൈറ്റ്‌സും, ഹോംബാലെ ഫിലിംസ് കർണാടകയിലെ വിതരണാവകാശവും സ്വന്തമാക്കിയത് ചിത്രത്തിന്റെ വലിയ പ്രതീക്ഷകളെ ശരിവെക്കുന്നു. ‘ബാഹുബലി’, ‘ജവാൻ’ തുടങ്ങിയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ കെച്ച കെംബഡികെയാണ് സ്റ്റണ്ട് കോറിയോഗ്രഫി നിർവഹിക്കുന്നത്.