മൾട്ടിപ്ലക്‌സ് സിനിമാടിക്കറ്റുകൾക്ക് 2% സെസ് ഏർപ്പെടുത്തി കർണാടക സർക്കാർ

 കർണാടകയിലെ മൾട്ടിപ്ലക്‌സ് തിയേറ്ററുകളിലെ സിനിമാടിക്കറ്റുകൾക്ക് രണ്ടുശതമാനം സെസ് ഏർപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ഈ മാസം 30 മുതൽ പുതിയ സെസ് നിലവിൽ വരും. സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കാണ് ഈ തുക വിനിയോഗിക്കുന്നത്.

കർണാടകത്തിൽ ആകെയുള്ള ആയിരത്തോളം മൾട്ടിപ്ലക്‌സ് സ്ക്രീനുകളിലും ഈ തീരുമാനം ബാധകമായിരിക്കും. സർക്കാർ തീരുമാനത്തിനെതിരെ മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. സിനിമാ ടിക്കറ്റിന് സെസ് ഏർപ്പെടുത്തുന്നതിനുള്ള ബിൽ രണ്ടു വർഷം മുൻപാണ് പാസാക്കിയത്.

തുടർന്ന് ഗവർണറുടെ അംഗീകാരം ലഭിച്ചെങ്കിലും വിവിധ കോണുകളിൽ നിന്നുള്ള എതിർപ്പുകൾ കാരണം വിജ്ഞാപനം പുറപ്പെടുവിക്കുന്നത് വൈകുകയായിരുന്നു. എന്നാൽ എല്ലാ എതിർപ്പുകളെയും മറികടന്ന് തീരുമാനം നടപ്പാക്കാൻ സർക്കാർ ഇപ്പോൾ ഔദ്യോഗികമായി തീരുമാനിച്ചിരിക്കുകയാണ്.