വിഷ്ണു മഞ്ചുവും  മോഹൻലാലും പ്രഭാസും അക്ഷയ് കുമാറും ഒന്നിക്കുന്നു;  'കണ്ണപ്പ' ടീസർ പുറത്തിറങ്ങി 

മുകേഷ് കുമാർ സിങ്ങ് സംവിധാനം ചെയ്യുന്ന വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം 'കണ്ണപ്പ'യുടെ ടീസർ റിലീസായി. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, മോഹൻ ബാബു തുടങ്ങിയ വമ്പൻ താര നിരയാണ് ചിത്രത്തിൽ.
 
kanappa

മുകേഷ് കുമാർ സിങ്ങ് സംവിധാനം ചെയ്യുന്ന വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം 'കണ്ണപ്പ'യുടെ ടീസർ റിലീസായി. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, മോഹൻ ബാബു തുടങ്ങിയ വമ്പൻ താര നിരയാണ് ചിത്രത്തിൽ. ചിത്രത്തിന്റെ ടീസർ ലോഞ്ച് ഇവന്റ് ഗംഭീരമായി നടന്നു. എവിഎ എന്റർടൈന്മെന്റ്സിന്റെയും 24 ഫ്രെയിംസ് ഫാക്ടറിയുടെ ബാനറിലും ഡോ. മോഹൻ ബാബു നിർമിക്കുന്ന ചിത്രമാണ് കണ്ണപ്പ .

"എല്ലാ തലമുറയ്ക്കും കണ്ണപ്പ പുതിയ ഒരനുഭവമാകും. ഇതൊരു ഭക്തി ചിത്രം മാത്രമല്ല. ചിത്രത്തിൽ ഒരുപാട് ഘടകങ്ങൾ ഉണ്ട്. ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും കൂടെയുണ്ടാവണം", നിർമാതാവ് മോഹൻ ബാബു പറഞ്ഞു.

<a href=https://youtube.com/embed/BC2rth87zyY?autoplay=1&mute=1><img src=https://img.youtube.com/vi/BC2rth87zyY/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" style="border: 0px; overflow: hidden"" title="Kannappa Official Teaser Malayalam | Vishnu Manchu | Mohanlal | Prabhas | Mohan Babu | Akshay Kumar" width="610">