' ഇവിടെ അത്തരം വൃത്തികേടുകളൊന്നും നടക്കുന്നില്ല, ടെലിവിഷൻ രംഗം വളരെ നല്ലയിടമാണ്' : സീരിയൽ നടി കാമ്യ പഞ്ചാബി

മുംബൈ : ടെലിവിഷൻ രംഗം വളരെ നല്ലയിടമാണ്,  സീരിയൽ രംഗത്ത് ഒരു പ്രശ്നവും ഇല്ലെന്ന് സീരിയൽ നടി കാമ്യ പഞ്ചാബി. പണ്ട് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, എന്നാൽ ഇപ്പോൾ അത് വളരെ നല്ലതാണ്. ഇവിടെ അത്തരം വൃത്തികേടുകളൊന്നും നടക്കുന്നില്ല” എന്നാണ് നടി പറഞ്ഞത്.
 
“വിനോദ വ്യവസായത്തിലെ ഏറ്റവും സുരക്ഷിതമായ ഇടം ടെലിവിഷനാണെന്ന് എനിക്ക് തോന്നുന്നു. ലൈംഗികാതിക്രമം ഇവിടെ നടക്കുന്നില്ല. വല്ലതും നടക്കുന്നെങ്കിൽ അത് പരസ്പര സമ്മതത്തോടെയാണ്” താരം പറഞ്ഞു. ഒരു വേഷം വാഗ്ദാനം ചെയ്ത് ആർക്കപ്പമെങ്കിലും ഉറങ്ങിയെന്ന് ആരും ആരോടും പറയില്ലെന്നും നടി കൂട്ടിച്ചേർത്തു. ചില അഭിനേതാക്കൾക്ക് മോശം പെരുമാറ്റം നടത്തിയാൽ അവരോട് വ്യക്തമായി പറഞ്ഞാൽ അവർ അതിരുകൾ ലംഘിക്കില്ല.

“പെൺകുട്ടികൾ എന്ന് പറഞ്ഞാൽ ഭ്രാന്ത് പിടിക്കുന്ന ചിലരുണ്ട്, പക്ഷേ ആരും ആരെയും നിർബന്ധിക്കുന്നില്ല, ഇത്തരം കാര്യങ്ങൾ തങ്ങൾക്ക് സംഭവിച്ചിട്ടുണ്ടെന്ന് പറയുന്ന ചിലരെ എനിക്കറിയാം. എന്നാൽ ഒരു പെൺകുട്ടി അത് ആഗ്രഹിക്കുന്നില്ലെങ്കിൽ അത് സംഭവിക്കില്ല. ടെലിവിഷൻ വ്യവസായത്തിൽ ഇത് സംഭവിക്കുന്നില്ല.

എനിക്ക് സിനിമകളെക്കുറിച്ചോ ഒടിടിയെക്കുറിച്ചും അറിയില്ല” കാമ്യ പഞ്ചാബി വ്യക്തമാക്കി.