24 വർഷങ്ങൾക്ക് ശേഷം 'കല്യാണരാമൻ' റീ റിലീസിന് ഒരുങ്ങുന്നു..

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കോമഡി എന്റർടെയ്നറുകളിൽ ഒന്നായ 'കല്യാണരാമൻ' പുത്തൻ ദൃശ്യ-ശ്രവ്യ വിസ്മയങ്ങളോടെ വീണ്ടും തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ 4K അറ്റ്മോസ് റീ-റിലീസിനായുള്ള ഒരുക്കങ്ങൾ

 

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കോമഡി എന്റർടെയ്നറുകളിൽ ഒന്നായ 'കല്യാണരാമൻ' പുത്തൻ ദൃശ്യ-ശ്രവ്യ വിസ്മയങ്ങളോടെ വീണ്ടും തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ 4K അറ്റ്മോസ് റീ-റിലീസിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ, പ്രിയതാരം കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രമായ 'ഉണ്ണി'യുടെ പ്രത്യേക പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ.  ​ദിലീപ് നായകനായെത്തിയ ചിത്രത്തിൽ നവ്യ നായരായിരുന്നു നായിക. ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ ചാക്കോച്ചൻ, പ്രേക്ഷകരുടെ മനസിൽ വലിയ ഇടമാണ് നേടിയെടുത്തത്.

ഷാഫിയുടെ സംവിധാനത്തിൽ ബെന്നി പി. നായരമ്പലം രചന നിർവഹിച്ച് ലാൽ ക്രിയേഷൻസ് നിർമ്മിച്ച 'കല്യാണരാമൻ' 2002-ലാണ് ആദ്യം തീയേറ്ററുകളിലെത്തിയത്. രാമൻകുട്ടിയും പോഞ്ഞിക്കരയും പ്യാരിയും അച്ചുതൻ നായരുമെല്ലാം ചേർത്തുവെച്ച തമാശകൾ മലയാളിക്ക് ഇന്നും മറക്കാനാവാത്തതാണ്.​ സമീപകാലത്ത് റീ റിലീസ് യെയ്ത വിജയ ചിത്രങ്ങളുടെ റീമാസ്റ്ററിംഗ് ജോലികൾ ചെയ്ത ഹൈ സ്റ്റുഡിയോസാണ്4K ദൃശ്യമികവിലും ഡോൾബി അറ്റ്മോസ് ശബ്ദവിന്യാസത്തിലുമായി ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ചിരിയുടെ വസന്തം ഒരിക്കൽക്കൂടി വലിയ സ്ക്രീനിൽ കാണാൻ പ്രേക്ഷകർ കാത്തിരിക്കുമ്പോൾ, റീ-റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.  പി.ആർ.ഓ: പി.ശിവപ്രസാദ്