ജസ്റ്റിനും ആഷ്‌ലിയും ഇനി ലാലേട്ടനും ശോഭനയും; വൈറലായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ AI വീഡിയോ
നിവിൻ പോളിയും മമിത ബൈജുവും അവതരിപ്പിച്ച ജസ്റ്റിനും ആഷ്‌ലിയും ഇപ്പോൾ മറ്റൊരു താരജോഡിയായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. മോഹൻലാലിനെയും ശോഭനയെയും ഈ കഥാപാത്രങ്ങളായി സങ്കൽപ്പിച്ച് AI സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററുകളിൽ വലിയ വിജയം നേടിയതിന് പിന്നാലെ OTTയിലും വലിയ ചർച്ചയായി തുടരുകയാണ്. ചിത്രത്തിലെ ജസ്റ്റിൻ-ആഷ്‌ലി കഥാപാത്രങ്ങൾ പ്രേക്ഷകർക്കിടയിൽ നേടിയ സ്വീകാര്യതയാണ് പുതിയ AI പരീക്ഷണത്തിനും പശ്ചാത്തലമായത്.
മോഹൻലാലിന്റെയും ശോഭനയുടെയും പഴയകാല രൂപങ്ങൾ AI സഹായത്തോടെ കഥാപാത്രങ്ങളുമായി കൂട്ടിച്ചേർത്താണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ഇരുവരെയും വീണ്ടും ഒരു സ്ക്രീൻ ജോഡിയായി കാണാനുള്ള ആരാധകരുടെ ആഗ്രഹത്തിന് പുതിയൊരു ദൃശ്യരൂപം നൽകിയിരിക്കുകയാണ് ഈ വീഡിയോ. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വീഡിയോ ശ്രദ്ധ നേടിക്കഴിഞ്ഞു.