സൗദി അറേബ്യൻ ജനതയോട് മാപ്പ് പറയുന്നു; ആടുജീവിതത്തിൽ അഭിനയിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ജോർദാനി നടൻ
പ്രിത്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. നിരവധി പ്രശംസകളടക്കം നേടിയ ചിത്രത്തിൽ അഭിനയിച്ചതിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജോർദാനി നടൻ ആകിഫ് നജം. സൗദി അറേബ്യൻ ജനതയോട് മാപ്പ് പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു പ്രതികരണം.
Aug 27, 2024, 23:10 IST
ജോർദ്ദാൻ: പ്രിത്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. നിരവധി പ്രശംസകളടക്കം നേടിയ ചിത്രത്തിൽ അഭിനയിച്ചതിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജോർദാനി നടൻ ആകിഫ് നജം. സൗദി അറേബ്യൻ ജനതയോട് മാപ്പ് പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു പ്രതികരണം.
മികച്ച രീതിയിൽ സൗദി അറേബ്യയെയും സൗദി ജനതയേയും സിനിമയിൽ അവതരിപ്പിക്കണമെന്നാണ് ആഗ്രഹിച്ചത്. എന്നാൽ സിനിമ പുറത്തുവന്നതോടെയാണ് യഥാർഥ കഥ മനസ്സിലായത്. തിരക്കഥ പൂര്‍ണമായും വായിച്ചിരുന്നില്ല. സിനിമ കണ്ടപ്പോഴാണ് സൗദിയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു.