ജന നായകന്‍ ഒടിടിയിലേക്ക്

സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് ലഭിക്കുന്നതെങ്കിലും വിജയ്‌യുടെ മറ്റൊരു വമ്പന്‍ വിജയത്തിലേക്കാണ് സിനിമ കുതിക്കുന്നത്.

 

ആഗോളതലത്തില്‍ 300 കോടി സിനിമ നേടി കഴിഞ്ഞു. ഇപ്പോഴിതാ സിനിമ ഒടിടി റിലീസ് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളാണ് എത്തുന്നത്.

ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയാണ് ജനനായകന്‍. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററില്‍ ആഘോഷമാക്കാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് ലഭിക്കുന്നതെങ്കിലും വിജയ്‌യുടെ മറ്റൊരു വമ്പന്‍ വിജയത്തിലേക്കാണ് സിനിമ കുതിക്കുന്നത്. ആഗോളതലത്തില്‍ 300 കോടി സിനിമ നേടി കഴിഞ്ഞു. ഇപ്പോഴിതാ സിനിമ ഒടിടി റിലീസ് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളാണ് എത്തുന്നത്.

സീ 5 ലൂടെ ഓഗസ്റ്റ് 21 നാവും ചിത്രം എത്തുകയെന്ന് സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോ?ഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. തമിഴ്‌നാട്ടില്‍ നിന്നും മാത്രം ചിത്രം 100 കോടിയിലധികം നേടി. തുടര്‍ച്ചയായി ഒമ്പതാം തവണയാണ് ഒരു വിജയ് ചിത്രം തമിഴ്‌നാട്ടില്‍ മാത്രം 100 കോടിയിലധികം നേടുന്നത്.
തെലുങ്കില്‍ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകന്‍.