ജയിലര്‍ 500 കോടിയിലേക്ക്

ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോണ്‍ പ്രൈം വീഡിയോയാണ്

 

അഞ്ച് ദിവസങ്ങള്‍ കൊണ്ട് ആഗോള തലത്തില്‍ 477 കോടിയാണ് കളക്ഷന്‍ നേടിയിരിക്കുന്നത്.

രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത 'ജയിലര്‍ 2' തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും കളക്ഷനില്‍ ചിത്രം നേട്ടമുണ്ടാക്കുന്നുണ്ട്. കേരളത്തില്‍ 800 സ്‌ക്രീനുകളില്‍ ഓള്‍ ടൈം റെക്കോര്‍ഡ് റിലീസായി ആണ് ചിത്രം എത്തിയത്. 4000 ഷോകളാണ് ചിത്രം ആദ്യ ദിനം കേരളത്തില്‍ പ്രദര്‍ശിപ്പിച്ചത്. ഒക്ടോബര്‍ 15 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം, സാക്ള്‍നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം അഞ്ച് ദിവസങ്ങള്‍ കൊണ്ട് ആഗോള തലത്തില്‍ 477 കോടിയാണ് കളക്ഷന്‍ നേടിയിരിക്കുന്നത്.


അതേസമയം ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോണ്‍ പ്രൈം വീഡിയോയാണ്. തിയേറ്റര്‍ പ്രദര്‍ശനത്തിന് ശേഷം ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും. എന്നാല്‍ സ്ട്രീമിംഗ് തിയ്യതി ഇതുവരെ പുറത്തുവന്നിട്ടില്ല.