‘ജയിലർ’ സിനിമയിൽ സുരാജ് വെഞ്ഞാറമൂടിന്റെ കണ്ണുകളെ വളരെ ഭംഗിയായാണ് അവതരിപ്പിച്ചിരിക്കുന്നത് ; നടി മിർണ മേനോൻ
‘ജയിലർ’ സിനിമയിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കണ്ണുകളെ വളരെ ഭംഗിയായാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് നടി മിർണ മേനോൻ. അദ്ദേഹത്തിന്റെ കണ്ണിന്റെ ഭാവങ്ങളിലാണ് ആ കഥാപാത്രത്തിന്റെ മുഴുവൻ ആത്മാവും ജീവനും അടങ്ങിയിരിക്കുന്നതെന്നും,
‘ജയിലർ’ സിനിമയിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കണ്ണുകളെ വളരെ ഭംഗിയായാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് നടി മിർണ മേനോൻ. അദ്ദേഹത്തിന്റെ കണ്ണിന്റെ ഭാവങ്ങളിലാണ് ആ കഥാപാത്രത്തിന്റെ മുഴുവൻ ആത്മാവും ജീവനും അടങ്ങിയിരിക്കുന്നതെന്നും, സുരാജ് വെഞ്ഞാറമൂടിനെ കറക്ടായി ഉപയോഗിച്ചാൽ ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി അദ്ദേഹം മാറുമെന്നും മിർണ പറഞ്ഞു. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കവേ മിർണയുടെ വാക്കുകൾ ഇങ്ങനെയാണ്, “സുരാജേട്ടന്റെ കണ്ണുകൾ ഏറ്റവും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നത് ഈ സിനിമയിലാണെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹത്തിന്റെ കണ്ണിന്റെ എക്സ്പ്രഷനിലാണ് ആ കഥാപാത്രത്തിന്റെ ലൈഫ് ഉള്ളത്. ഇത്രയും എക്സ്പ്രസീവ് ആയ കണ്ണുകളാണോ എന്ന് നമുക്ക് തോന്നിപ്പോകും. അദ്ദേഹം അത്രയും വണ്ടർഫുൾ ആയിട്ടുള്ള നടനാണ്. നമുക്ക് എങ്ങനെയാണ് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുന്നതെന്ന് പലപ്പോഴും തോന്നിപ്പോകും.”
ഹാസ്യ വേഷങ്ങളിൽ നിന്ന് നമ്മൾ ചിന്തിക്കാൻ പോലും പറ്റാത്ത തരത്തിലുള്ള ഗൗരവമേറിയ വേഷങ്ങളിലേക്ക് വളരെ പെട്ടെന്നാണ് അദ്ദേഹം മാറിമറിഞ്ഞതെന്നും മിർണ വ്യക്തമാക്കി. കോമഡി കഥാപാത്രങ്ങൾ ചെയ്യുക എന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമാണെന്നും, സുരാജിന്റെ കൈവശം അഭിനയത്തിന്റെ എല്ലാ സാങ്കേതികതകളുമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
അതേസമയം, തിയേറ്ററുകളിൽ വൻ വിജയമായി കുതിപ്പ് തുടരുകയാണ് സൂപ്പർതാരം രജനികാന്ത് നായകനായ ‘ജയിലർ 2’. രജിനികാന്തിനൊപ്പം നിരവധി പ്രമുഖ താരങ്ങൾ അണിനിരന്ന ചിത്രം കോളിവുഡിലെ ആദ്യ 1000 കോടി ചിത്രമായി മാറാനുള്ള തയ്യാറെടുപ്പിലാണ്. റിലീസ് ചെയ്ത് ആദ്യ വീക്കെൻഡിൽ തന്നെ 400 കോടി രൂപ ക്ലബ്ബിൽ ഇടംനേടിയ ചിത്രം, തമിഴിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന സിനിമയെന്ന റെക്കോർഡും സ്വന്തമാക്കിക്കഴിഞ്ഞു.