കളക്ഷന് വേട്ടയില് ചരിത്രമെഴുതി 'ജയിലര് 2', ഓപ്പണിംഗ് കളക്ഷന് 125.25 കോടി!
ഏറ്റവുമധികം ടിക്കറ്റുകള് വില്ക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രം എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ജയിലര് 2.
ജയിലര് 2 ടിക്കറ്റ് വില്പ്പനയില് കുതിക്കുകയാണ്.
എല്ലാ ഭാഷയിലെയും സിനിമാ പ്രേമികള് ഒന്നടങ്കം കാത്തിരിന്ന ചിത്രമാണ് ജയിലര്2. അടുത്ത കാലത്തൊന്നും ഇത്തരത്തിലൊരു മാസ് ചിത്രത്തിനുള്ള കാത്തിരിപ്പ് ഉണ്ടായിട്ടില്ല. ജയിലറിന്റെ ആദ്യ ഭാഗത്തിന്ന് കിട്ടിയ ഹൈപ്പാണ് രണ്ടാം ഭാഗത്തിനായി ആളുകള് ഇത്തരത്തില് കാത്തിരിന്നത്. കാമിയോ റോളുകളും നെല്സന്റെ സംവിധാനവും അനിരുദ്ധിന്റെ സംഗീതവുമൊക്കെ ആളുകളെ ആകര്ഷിച്ച ഘടകങ്ങളാണ്. റീലീസ് ചെയ്ത ആദ്യ ദിവസം ചിത്രം ആഗോളതലത്തില് 125.25 കോടി രൂപയാണ് നേടിയത് എന്ന് സാക്നില്ക്ക് റിപ്പോര്ട്ട് ചെയ്യുന്നു.
ഇപ്പോഴിതാ ജയിലര് 2 ടിക്കറ്റ് വില്പ്പനയില് കുതിക്കുകയാണ്. ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില് മണിക്കൂറില് ഏറ്റവുമധികം ടിക്കറ്റുകള് വില്ക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രം എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ജയിലര് 2. സണ് പിക്ചേഴ്സിന്റെ ബാനറില് കലാനിധി മാരന് നിര്മ്മിക്കുന്ന ചിത്രം കേരളത്തില് ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് വിതരണം ചെയ്യുന്നത്.