'ജയിലർ 2' നോറ ഫത്തേഹിയും ?
Dec 17, 2025, 18:22 IST
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന തെന്നിന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്തിന്റെ 'ജയിലർ 2'. 2023 ൽ പുറത്തിറങ്ങിയ ജയിലർ എന്ന ചിത്രത്തിന്റെ തുടർഭാഗമായാണ് ജയിലർ 2 ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ ഒരു ഐറ്റം ഡാൻസുമായി നടി നോറ ഫത്തേഹിയും ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ നോറ ഈ പാട്ടിന്റെ ചിത്രീകരണത്തിനായി ചെന്നൈയിലാണെന്നാണ് പുറത്തുവരുന്ന വിവരം.
അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. തെന്നിന്ത്യൻ സ്റ്റൈലിലാണ് പാട്ട് ഒരുക്കിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. നടി വിദ്യ ബാലനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ടെന്ന തരത്തിൽ കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിലെത്തും. ജയിലറിൽ ഐറ്റം ഡാൻസിൽ രജനികാന്തിനൊപ്പം തമന്നയാണ് എത്തിയത്.