ബോക്സ് ഓഫീസിൽ കത്തികയറി ‘ജയിലർ 2’
സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ‘ജയിലർ 2’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ വലിയ നേട്ടമാണ് ചിത്രം കൊയ്തുകൊണ്ടിരിക്കുന്നത്.
സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ‘ജയിലർ 2’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ വലിയ നേട്ടമാണ് ചിത്രം കൊയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിൽ 800-ലധികം സ്ക്രീനുകളിൽ എക്കാലത്തെയും വലിയ റെക്കോർഡ് റിലീസായി എത്തിയ ചിത്രം, ആദ്യ ദിനം മാത്രം 4000 ഷോകളാണ് പ്രദർശിപ്പിച്ചത്. ഒക്ടോബർ 15-ന് തിയേറ്ററുകളിലെത്തിയ ചിത്രം എട്ട് ദിവസങ്ങൾക്കുള്ളിൽ ആഗോളതലത്തിൽ 616 കോടി രൂപയാണ് കളക്ഷൻ നേടിയതെന്ന് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു.
ചിത്രത്തിന്റെ ഒ.ടി.ടി. സ്ട്രീമിംഗ് അവകാശം ആമസോൺ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്. തിയേറ്റർ പ്രദർശനങ്ങൾ പൂർത്തിയായ ശേഷമാകും ചിത്രം ഒ.ടി.ടിയിൽ സ്ട്രീമിംഗ് ആരംഭിക്കുകയെങ്കിലും ഔദ്യോഗിക റിലീസ് തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ്. മലയാളത്തിന്റെ മെഗാതാരം മോഹൻലാൽ ചിത്രത്തിലുള്ളത് കേരളത്തിൽ ചിത്രത്തിന് ലഭിക്കുന്ന വരവേൽപ്പിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ചിത്രത്തിലെ മറ്റ് അതിഥി താരങ്ങളുടെ പ്രകടനങ്ങളും ഏറെ പ്രശംസ പിടിച്ചുപറ്റുന്നുണ്ട്.
ബ്ലോക്ക്ബസ്റ്റർ വിജയമായ ‘ജയിലറി’ന് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ഈ ചിത്രത്തിൽ ശിവ രാജ്കുമാറും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. നെൽസൺ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണവും ആർ. നിർമ്മൽ എഡിറ്റിംഗും നിർവ്വഹിച്ച ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.