'അവരുടെ ലവ് ഓവറാണ്, അത് കണ്ടു മറ്റു പലര്‍ക്കും ചോറ് കിട്ടുന്നില്ലെന്ന് കേട്ടു'; ചിരിപ്പിച്ച് കാര്‍ത്തി

സൂര്യ നായകനാകുന്ന പുതിയ ചിത്രം 'സീനി'ന്റെ ട്രെയ്‌ലര്‍ ലോഞ്ചിലാണ് കാര്‍ത്തി ഇക്കാര്യങ്ങള്‍ പറയുന്നത്.

 

അണ്ണന്റെയും അണ്ണിയുടെയും ഈ സ്‌നേഹം കൊണ്ട് തനിക്ക് കിട്ടിയ പണിയെക്കുറിച്ച് പറയുകയാണ് കാര്‍ത്തി. 

സൂര്യയും ജ്യോതികയും മലയാളികളുടെയും തമിഴകത്തിന്റെയും എക്കാലത്തെയും പ്രിയപ്പെട്ട 'റൊമാന്റിക് ജോഡിയാണ്'. സ്‌ക്രീനിലെ മാസ് പ്രണയം ജീവിതത്തിലും അങ്ങേയറ്റം മനോഹരമായി കൊണ്ടുനടക്കുന്ന ഇവരുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും വലിയ ആവേശമാണ്. ഇപ്പോഴിതാ, അണ്ണന്റെയും അണ്ണിയുടെയും ഈ സ്‌നേഹം കൊണ്ട് തനിക്ക് കിട്ടിയ പണിയെക്കുറിച്ച് പറയുകയാണ് കാര്‍ത്തി. 

സൂര്യയുടെയും ജ്യോതികയുടെയും ഈ സ്‌നേഹം കണ്ട് പല വീടുകളിലും ഭര്‍ത്താക്കന്മാര്‍ക്ക് ചോറ് കിട്ടാത്ത അവസ്ഥയാണെന്നും, എങ്ങനെ സ്‌നേഹിക്കണം എന്ന് ഇവരെ കണ്ട് പഠിക്കണം എന്നാണ് നാട്ടുകാര്‍ പറയുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. സൂര്യ നായകനാകുന്ന പുതിയ ചിത്രം 'സീനി'ന്റെ ട്രെയ്‌ലര്‍ ലോഞ്ചിലാണ് കാര്‍ത്തി ഇക്കാര്യങ്ങള്‍ പറയുന്നത്.