പട്ടണത്തില്‍ ഭൂതമെന്ന സിനിമയാണ് തങ്ങളെ തമ്മില്‍ അകറ്റിയത് ; സിനിമയിലെ മോശം അനുഭവം പറഞ്ഞ് പത്മ കുമാര്‍

ജോണി ആന്റണി എന്നെ കാണാന്‍ സമ്മതിച്ചില്ല. രാവിലെ പത്ത് മാണി തൊട്ട് വൈകുന്നേരം വരെ നിര്‍ത്തി.

 

എന്നോടുള്ള വിശ്വാസം കൊണ്ട് മമ്മൂട്ടി സാര്‍ സ്‌ട്രോങ്ങ് ആയി റെക്കമന്‍ഡ് ചെയ്തതാണ്

നടന്‍ മമ്മൂട്ടിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും പിന്നീട് അത് ഇല്ലാതായതിനെക്കുറിച്ചും സംസാരിക്കുകയാണ് പത്മകുമാര്‍. പട്ടണത്തില്‍ ഭൂതമെന്ന സിനിമയാണ് തങ്ങളെ തമ്മില്‍ അകറ്റിയതെന്ന് പത്മകുമാര്‍ പറഞ്ഞു.

'എനിക്ക് ആദ്യമായി മമ്മൂക്കയുടെ നമ്പര്‍ തന്നത് ലോഹിതദാസ് ആയിരുന്നു. ഞാന്‍ വിളിച്ചു സംസാരിച്ചു. തുടര്‍ന്നാണ് എനിക്ക് 'കുട്ടി സ്രാങ്കി'ല്‍ അവസരം ലഭിക്കുന്നത്.സെറ്റില്‍ എത്തിയപ്പോള്‍ എനിക്ക് ഒട്ടും ധൈര്യം ഉണ്ടായിരുന്നില്ല. ഞാന്‍ അത്രമേല്‍ ആരാധിക്കുന്ന ഒരു മനുഷ്യന്റെ കൂടെ അഭിനയിക്കാന്‍ പേടി. കയ്യൊക്കെ വിറച്ചു കൊണ്ട് ഞാന്‍ നിന്നപ്പോള്‍ എന്റെ കൈപിടിച്ചുകൊണ്ട് മമ്മൂട്ടി 'എടാ സ്രാങ്കെ' എന്ന് എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു 'ക്യാമറയ്ക്ക് മമ്മൂട്ടിയെയും പത്മകുമാറിനെയും അറിയില്ല, ആ കഥാപാത്രങ്ങളെ മാത്രമേ അറിയുള്ളൂ. നീ ഇവിടെ പാളി പോയാല്‍ നിന്റെ കരിയര്‍ ആണ് അവിടെ നശിക്കുക' എന്ന്.

പിന്നീട് ആ സിനിമയില്‍ ഒറ്റ ടേക്കില്‍ എല്ലാ കാര്യങ്ങളും അഭിനയിച്ചു തീര്‍ക്കാന്‍ സാധിച്ചു. ആ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷം മമ്മൂട്ടി സാര്‍ എന്നോട് ചോദിച്ചു, 'എടാ ബോഡി ഒക്കെ എങ്ങനെയുണ്ട്' എന്ന്. ഞാന്‍ 'കുഴപ്പമില്ല സാര്‍' എന്ന് പറഞ്ഞപ്പോള്‍ പറഞ്ഞു, 'സൂക്ഷിക്കണം ആവശ്യമുണ്ട് കേട്ടോ' എന്ന്. പിന്നീട് ഒരു പത്ത് ദിവസം കഴിഞ്ഞപ്പോള്‍ ജോര്‍ജ് ചേട്ടന്‍ വിളിച്ച് പറഞ്ഞു ജോണി ആന്റണിയെ പോയി കാണാന്‍.അങ്ങനെ പട്ടണത്തില്‍ ഭൂതത്തിന്റെ ലൊക്കേഷനില്‍ ഞാന്‍ ആലുവ ചെന്നു. പക്ഷെ ജോണി ആന്റണി എന്നെ കാണാന്‍ സമ്മതിച്ചില്ല. രാവിലെ പത്ത് മാണി തൊട്ട് വൈകുന്നേരം വരെ നിര്‍ത്തി.

മമ്മൂട്ടി സാര്‍ വന്നപ്പോള്‍ അദ്ദേഹം ആണ് ജോണി സാറിന് എന്നെ കാണിക്കുന്നത്. ശെരി എന്ന് പറഞ്ഞു. മമ്മൂട്ടി സാര്‍ പറഞ്ഞിട്ട് എന്നെ കാസ്റ്റ് ചെയ്ത ചിത്രമാണ് അത്. ആ സിനിമയാണ് മമ്മൂട്ടി സാറിനെയും എന്നെയും അകറ്റിയത്. ഈ സിനിമയുടെ ഒരിടത്ത് പോലും എനിക്കൊരു ഡയലോഗ് തന്നില്ല. 35 ദിവസം ഞാന്‍ ലൊക്കേഷനില്‍ പോയി വരുന്നു. ഒരു പൈസ പോലും എനിക്ക് തന്നില്ല മാത്രമല്ല ലൊക്കേഷനില്‍ എന്നെ ഭയങ്കരമായിട്ട് പലരും ടോര്‍ച്ചര്‍ ചെയ്തിരുന്നു. ഞാന്‍ കരഞ്ഞിട്ടുണ്ട്. ഷൂട്ട് തീര്‍ന്നതിന്റെ രണ്ടാമത്തെ ദിവസം ഞാന്‍ ഈ ഡയറക്ടര്‍ വിളിച്ചിട്ട് ചോദിച്ചു സര്‍ ഞാന്‍ എന്ത് തെറ്റാണ് അങ്ങയോട് ചെയ്തത്. ഒരു ഡയലോഗ് പോലും അങ്ങ് എനിക്ക് തന്നില്ല. കുഴപ്പമില്ലാതെ അഭിനയിക്കാന്‍ പറ്റുമെന്ന് തോന്നിയിട്ടുണ്ട്. പലരും ലൊക്കേഷനില്‍ എന്നെ ഇന്‍സള്‍ട്ട് ചെയ്തു. എന്താണ് കാര്യം എന്ന ഞാന്‍ ചോദിച്ചു.

നിങ്ങളെ എനിക്ക് ഇഷ്ടമല്ല എന്റെ ക്യാരക്ടര്‍ നിങ്ങള്‍ അല്ലായിരുന്നു എന്ന് പറഞ്ഞു. ബോംബേയില്‍ നിന്നുള്ള ഒരു മോഡല്‍ ആയിരുന്നു. നിങ്ങളെപ്പോലുള്ള ഒരാളല്ല തേജ, എന്ന അദ്ദേഹം പറഞ്ഞു. അദ്ദേഹം പറഞ്ഞത് 100 ശതമാനം ശരിയാണ്. കാരണം വലിയൊരു മസ്‌കുലര്‍ ആയിട്ടുള്ള ഒരാള്‍ ആയിരിക്കണം ആ ക്യാരക്ടര്‍ ചെയ്യേണ്ടിരുന്നത്. ഞാന്‍ മിസ്‌കാസ്റ്റ് ആണ്. അത് എനിക്കും അറിയാം. അതിന്റെ ദേഷ്യമാണ് അദ്ദേഹം ആ ലൊക്കേഷന്‍ മുഴുവന്‍ കാണിച്ചത്. എന്നോടുള്ള വിശ്വാസം കൊണ്ട് മമ്മൂട്ടി സാര്‍ സ്‌ട്രോങ്ങ് ആയി റെക്കമന്‍ഡ് ചെയ്തതാണ്. ഇത് എന്നെ മമ്മൂട്ടി സാറുമായി വല്ലാതെ അടുപ്പിച്ച സംഭവമാണ്. അദ്ദേഹം എന്റെ ആരോ ആണെന്ന ഒരു തോന്നല്‍ ആണ്,' എം ബി പത്മകുമാര്‍ പറഞ്ഞു.