കഥക് ചെയ്യാന്‍ ബുദ്ധിമുട്ടി,' അപര്‍ണ ബാലമുരളി
'ചിന്ന ചിന്ന ആസൈയ്' എന്ന സിനിമയ്ക്ക് വേണ്ടി നേരത്തെ തന്നെ കഥക് പഠിച്ചു.
സിനിമയിലെ അപര്‍ണയുടെ കഥക് നൃത്തം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
മധുബാല, ഇന്ദ്രന്‍സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വര്‍ഷാ വാസുദേവ് ഒരുക്കിയ 'ചിന്ന ചിന്ന ആസൈ' തിയേറ്ററില്‍ മികച്ച അഭിപ്രായമാണ് നേടുന്നത്. ഇന്ദ്രന്‍സ്, മധുബാല, എന്നിവര്‍ കൂടാതെ അപര്‍ണ്ണ ബാലമുരളി, വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫര്‍ സാദിഖ്, സായ് ജനനി എന്നിവരും ഈ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. സിനിമയിലെ അപര്‍ണയുടെ കഥക് നൃത്തം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഈ നൃത്തത്തേക്കുയര്‍ച്ച് പറയുകയാണ്
'ചിന്ന ചിന്ന ആസൈയ്' എന്ന സിനിമയ്ക്ക് വേണ്ടി നേരത്തെ തന്നെ കഥക് പഠിച്ചു. ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചതിന്റെ ബാക്ക് ഗ്രൗണ്ട് ഉണ്ടായിരുന്നു. പക്ഷേ അത് കഴിഞ്ഞ് ഒരുപാട് വര്‍ഷത്തിന് ശേഷമാണ് ഞാന്‍ ഇതുപോലെ ചെയ്യുന്നത്. ഒരു അഞ്ചുകൊല്ലമായി എന്റെ കൂടെ ഉള്ള കൂട്ടുകാര്‍ക്കൊന്നും എന്റെ ഈ സൈഡ് അറിയില്ല. അവാര്‍ഡ് ഷോകള്‍ക്ക് കളിക്കുന്ന ഡാന്‍സ് ഒന്നും ക്ലാസിക്കല്‍ ഡാന്‍സുകള്‍ അല്ല. സിനിമകളില്‍ ചെയ്ത ഡാന്‍സും വേറെ ഒരു സ്‌റ്റൈല്‍ ആണ്.
എന്റെ സ്‌കൂള്‍ കൂട്ടുകാര്‍ക്കും കോളജിലെ ചിലര്‍ക്കും മാത്രമേ ഈ ഒരു എന്നെ അറിയുകയുള്ളൂ ബാക്കി എല്ലാവരും ഇത് കണ്ടപ്പോള്‍ ഞെട്ടി. കഥക് ചെയ്യാന്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. എങ്ങനെ ഇത് ചെയ്ത് പൂര്‍ത്തിയാക്കും എന്നോര്‍ത്ത് പേടിച്ചിരുന്നു. പ്രാക്ടീസ് അവിടെ തന്നെ ആയത് കൊണ്ട് ആ സ്ഥലവുമായി പൊരുത്തപ്പെട്ടു. അതില്‍ ഞാന്‍ കംഫോര്‍ട്ടബിള്‍ ആയിരുന്നു,' അപര്‍ണ ബാലമുരളി പറഞ്ഞു.