'ഭയങ്കരമായി പേടി തോന്നിയ സീന്‍ ആയിരുന്നു അത് ; വെളിപ്പെടുത്തി ഇന്ദ്രന്‍സ്
'ഭയങ്കരമായി പേടി തോന്നിയ സീന്‍ ആയിരുന്നു അത് ; വെളിപ്പെടുത്തി ഇന്ദ്രന്‍സ്
'ഭയങ്കരമായി പേടി തോന്നിയ സീന്‍ ആയിരുന്നു അത്. മകള്‍ എന്ന് ആ കുട്ടിയെ കരുതിയാല്‍ മാത്രമേ മരിക്കുമ്പോള്‍ ആ വേദന തോന്നുകയുള്ളൂ.
സൂര്യ സാറിന്റെ കോട്ടില്‍ പിടിച്ച് സംസാരിക്കുന്ന സീന്‍ ഉണ്ട് അതില്‍. അതിന് മുന്‍പ് ഒരു ഷോട്ടും എടുത്തതും ഇല്ല.
സൂര്യയെ നായകനാക്കി ആര്‍ ജെ ബാലാജി ഒരുക്കിയ സിനിമയാണ് കറുപ്പ്. ചിത്രത്തില്‍ ഇന്ദ്രന്‍സും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. 300 കോടിയ്ക്കും മുകളില്‍ സിനിമ ബോക്സ് ഓഫീസില്‍ നേടിക്കഴിഞ്ഞു. ചിത്രം ഇപ്പോള്‍ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പുറത്തുവന്നിരിക്കുന്നത്. സിനിമയിലെ ഇന്ദ്രന്‍സിന്റെ പ്രകടനം ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു. അദ്ദേഹത്തിന്റെ 'ഗൂഗിള്‍ പേ പണ്ണ തെരിയാദ്' എന്ന രംഗത്തിലെ പ്രകടനം വലിയ ചര്‍ച്ചയായിരുന്നു. ഈ സീനിനെക്കുറിച്ച് മനസുതുറക്കുകയാണ് ഇന്ദ്രന്‍സ്.
'ഭയങ്കരമായി പേടി തോന്നിയ സീന്‍ ആയിരുന്നു അത്. മകള്‍ എന്ന് ആ കുട്ടിയെ കരുതിയാല്‍ മാത്രമേ മരിക്കുമ്പോള്‍ ആ വേദന തോന്നുകയുള്ളൂ. സൂര്യ സാറിന്റെ കോട്ടില്‍ പിടിച്ച് സംസാരിക്കുന്ന സീന്‍ ഉണ്ട് അതില്‍. അതിന് മുന്‍പ് ഒരു ഷോട്ടും എടുത്തതും ഇല്ല. ആള് കാരവനില്‍ നിന്ന് ഇറങ്ങിയപ്പോള്‍ വിഷ് ചെയ്തിട്ട് വരാമെന്ന് കരുതിപോയി ദൂരെ നിന്നു. പക്ഷെ അദ്ദേഹം ഓടി എന്റെ അടുത്തെത്തി കെട്ടിപ്പിടിച്ചു. ഒരു പാവം ആളാണ് സൂര്യ. അതോടെ മനസ്സില്‍ നിന്നു ആ പേടി പോയി. വളരെ പവര്‍ഫുള്‍ ആയ കണ്ണുകള്‍ ആണ് സൂര്യ സാറിന്റേത്. ആ കണ്ണുകളില്‍ നോക്കിയാല്‍ നമുക്ക് ഇമോഷന്‍ തിരിച്ചുകിട്ടും', ഇന്ദ്രന്‍സ് പറഞ്ഞു.